Tuesday, March 3, 2026
Homeകേരളംകെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം.

കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം.

കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തു വെച്ചാണ് അപകടം.

എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയിൽ നേഴ്സായി ജോലി നോക്കുന്ന മെറീന 14 ന് ഒന്നാം വിവാഹ വർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com