Tuesday, March 3, 2026
Homeകേരളംഅനധികൃത സ്വത്ത് സമ്പാദനം; നേരിട്ട് ഹാജരാകണം; പിവി അൻവറിന് ഇഡി നോട്ടീസ്.

അനധികൃത സ്വത്ത് സമ്പാദനം; നേരിട്ട് ഹാജരാകണം; പിവി അൻവറിന് ഇഡി നോട്ടീസ്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി വി അൻവർ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തൽ. നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.

പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി.പിവി അൻവർ‌ കള്ളപ്പണം വെളുപ്പിക്കൽ നടത്തി എന്നും ഇഡി കണ്ടെത്തി. 2016ൽ 14.38 കോടി ആയിരുന്ന പി വി അൻവറിന്റെ ആസ്തി 2021ൽ 64.14 കോടിയായി വർധിച്ചു. അൻവറിന് പണം പണം നൽകിയവരിലേക്കും അന്വേഷണം നീളും. 11 കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. ആസ്തി വർധനവ് എങ്ങനെ എന്നതിന് പി.വി അൻവറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകൾ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അൻവറുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതെന്നും ഇഡി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കെഎഫ്‌സിയിൽ നിന്ന് എടുത്ത ലോൺ പി.വി ആർ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്. വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ. ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ഇഡി അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com