Monday, December 23, 2024
Homeകേരളംഫ്രാൻസിസ് ജോർജ് മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി.

ഫ്രാൻസിസ് ജോർജ് മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി.

കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്, പാലായിൽ മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.

കേരളാ കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുൻ എം.പി ജോയി ഏബ്രാഹാം, പാർട്ടി ഉന്നത അധികാര സമിതി അംഗം എം.പി ജോസഫ്, ജില്ലാ പ്രസിഡന്റും, യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ, പാർട്ടി പ്രവർത്തകർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

കെ.എം മാണിയുടെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ച് അദ്ദേഹം പ്രാർത്ഥന നടത്തി. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ പാടെ മറന്നിരിക്കുകയാണെന്ന് പറഞ്ഞു.

കൃഷി നഷ്ടം, കർഷകർക്ക് നേരെയുള്ള ആക്രമണം, ആത്മഹത്യ, വന്യജീവി ആക്രമണം തുടങ്ങി കർഷകർ നേരിടുന്ന പ്രശ്നങ്ങളിലൊന്നും ഫലപ്രദമായി ഇടപെടാൻ ഭരണ നേതൃത്വങ്ങൾക്ക് കഴിയുന്നില്ല.
കർഷകരും, കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങൾക്ക് സുരക്ഷയെയും പരിഹാരവും നൽകുന്നതിനായിരിക്കും കേരള കോൺഗ്രസ് പാർട്ടി പ്രഥമ പരിഗണന നൽകുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments