Friday, December 27, 2024
HomeKeralaസന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികൾ

സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികൾ

പത്തനംതിട്ട —സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികളായ അച്ഛനും മകനും. മൈക്കോ വിജയ കുമാറും അദ്ദേഹത്തിന്റെ മകൻ ധ്രുവ്.വി. കുമാറും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്ത ഓഡിറ്റോറിയത്തിൽ നൃത്തശില്പം അവതരിപ്പിച്ചത്.

അയ്യപ്പ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ ഭരതനാട്യ നൃത്ത രൂപമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്.
കഴിഞ്ഞ 30 വർഷമായി നൃത്തം അഭ്യസിക്കുന്ന വിജയകുമാർ നിലവിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. 2016 വരെ സ്ഥിരമായി സന്നിധാനത്ത് എത്തി ഇത്തരത്തിൽ നൃത്തശില്പം അവതരിപ്പിച്ചിരുന്ന ഇദ്ദേഹം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ മകരവിളക്ക് കാലത്ത് ശബരിമലയിലെത്തിയത്.

ശബരിമല സന്നിധാനത്ത് എത്തി നൃത്തശില്പം അവതരിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമാണ് ഉള്ളത്. ദേവസ്വത്തിന്റെ ഭാഗത്തുനിന്നും മറ്റ് വകുപ്പുള്ള ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വരും വർഷങ്ങളിലും സംവിധാനത്തെത്തി അയ്യപ്പന് കാണിക്കയായി നൃത്തം അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വിജയകുമാർ പറഞ്ഞു. ഒൻപതംഗ സംഘത്തിനൊപ്പം ബാംഗ്ലൂരിൽ നിന്ന് എത്തിയ ഇവർ അയ്യപ്പ ദർശനം നടത്തിയ ശേഷമാണ് സന്നിധാനത്ത് നിന്ന് മടങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments