Friday, December 27, 2024
HomeKeralaബിഷപ്പ് റാഫേൽ തട്ടിൽ മലബാ‌ർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്;

ബിഷപ്പ് റാഫേൽ തട്ടിൽ മലബാ‌ർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്;

കൊച്ചി:   ഷംഷാബാദ് രൂപത ബിഷപ്പായ റാഫേൽ തട്ടിലിനെ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തിരഞ്ഞെടുത്തത്. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മാദ്ധ്യമങ്ങളോട് പറഞ്ഞു

മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ലെന്ന് റാഫേൽ തട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ച് ചേർന്ന് നിൽക്കണം, ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.1956ൽ തൃശൂരിൽ ജനിച്ച റാഫേൽ ത്രേസ്യ – ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനാണ്. പുത്തൻപളളി ഇടവകാംഗമായിരുന്നു. 1980 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂർത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി.റോമിൽ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാർ സഭയിൽ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രിൽ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നൽകി. തുടർന്ന് തൃശൂർ, ബ്രൂണി രൂപതകളിൽ പ്രവർത്തിച്ചു. 2017 ഒക്ടോബർ പത്തിന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാർപാപ്പ റാഫേൽ തട്ടിലിനെ നിയമിച്ചത്.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments