ദില്ലിയിൽ കനത്ത ജാഗ്രത നിർദേശം. ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രത നിർദേശം. ദില്ലിയിലെങ്ങും പൊലീസ് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും ചന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങൾക്കും നേരെയാണ് ലഷ്കർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
മതകേന്ദ്രങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ആക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിടുന്നതായും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ദില്ലി പൊലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വാഹന പരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.



