പാക്- അഫ്ഗാൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സേനകൾ തമ്മിൽ കനത്ത വെടിവയ്പ്. സംഘർഷങ്ങളെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിരുന്ന ചാമൻ, തോർഖാം അതിർത്തി ക്രോസിങ്ങുകൾ വഴി അഫ്ഗാനിസ്ഥാനിലേക്ക് ദുരിതാശ്വാസ സമാഗ്രികൾ അയക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞതിന് ഒരു ദിവസത്തിനുശേഷമാണ് വെടിവയ്പുണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ഇരു രാജ്യങ്ങളും നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തലാണ് ഇന്നലെ ലംഘിക്കപ്പെട്ടത്. അഫ്ഗാൻ ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായതെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ പാകിസ്ഥാനാണ് വെടിവയ്പ് ആരംഭിച്ചതെന്ന് അഫ്ഗാനിസ്ഥാനും പറഞ്ഞു.
ഒക്ടോബറിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലുകളിൽ ഇരുവശത്തും നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ തെഹ് രീക് ഇ താലിബലിലൂടെ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് പാകിസ്ഥാൻ പറയുന്നത്.



