Friday, December 27, 2024
Homeഅമേരിക്കസി.വി. വളഞ്ഞവട്ടത്തിന്റെ 'സ്വപ്‌പ്നങ്ങളുടെ കാമുകൻ' നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

സി.വി. വളഞ്ഞവട്ടത്തിന്റെ ‘സ്വപ്‌പ്നങ്ങളുടെ കാമുകൻ’ നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

രാജു മൈലപ്രാ

പ്രശസ്ത സാഹിത്യകാരൻ സി.വി. വളഞ്ഞവട്ടത്തിന്റെ ‘സ്വപ്‌നങ്ങളുടെ കാമുകൻ’ എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

നവംബർ 17-ന് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ദേവാലയത്തിൽ കൂടിയ അനുമോദന സമ്മേളനത്തിൽ ഇടവക വികാരി റവ.ഫാ. ജോൺ ചാക്കോ, ബഹുമാനപ്പെട്ട റവ.ഫാ. എ.റ്റി വർഗീസിന് സമർപ്പിച്ച പുസ്തകം, മാനേജിംഗ് കമ്മിറ്റി മെമ്പർ ശ്രീ മത്തായി ടി. വറുഗീസിന് നൽകിക്കൊണ്ട്, അദ്ദേഹം പ്രകാശന കർമ്മം നിർവഹിച്ചു.

കഴിഞ്ഞ രണ്ട് ദശകങ്ങളിലധികമായി ന്യൂയോർക്കിലെ സ്റ്റാറ്റൻഐലൻഡിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം ഇപ്പോൾ, തിരുവല്ല വളഞ്ഞവട്ടത്ത് റിട്ടയർമെൻ്റ് ജീവിതം നയിക്കുന്നു.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ശ്രീ വളഞ്ഞവട്ടം സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ്, സ്റ്റാറ്റൻഐലൻ്റ് സെൻ്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് ട്രഷറർ, അമേരിക്കൻ ഭദ്രാസന കമ്മിറ്റി അംഗം, ഫൊക്കാനയുടെ പ്രഥമ കമ്മിറ്റിയിലെ അംഗം, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ ‘അശ്വമേധ’ത്തിന്റെ സബ് എഡിറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കൻ മലയാളികളുടെ വിവിധ ജീവിതാനുഭവങ്ങൾ, ഹൃദയസ്‌പർശിയായി അവതരിപ്പിച്ചിട്ടുള്ള ഈ നോവലിന്റെ അമേരിക്കൻ പ്രകാശനം 2025 ഏപ്രിൽ മാസത്തോടുകൂടി നടത്തപ്പെടുന്നതാണ്.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments