എല്ലാവർക്കും നമസ്കാരം
ഇപ്പോഴത്തെ ട്രെന്റ് ആയ പാൽപ്പുട്ട് ഞാനും ഉണ്ടാക്കി നോക്കി. ശരിയാകുമോ എന്ന ചെറിയ സംശയത്തോടെ ആണ് ഉണ്ടാക്കിയത് എങ്കിലും സൂപ്പർ സോഫ്റ്റ് ടേസ്റ്റി ആയുള്ള പാൽപ്പുട്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ഇനി ഉണ്ടാക്കുന്ന വിധം നോക്കാം
പാൽപ്പുട്ട്
ആവശ്യമായ സാധനങ്ങൾ
പുട്ടുപൊടി – 1/2 കപ്പ്
പാൽപ്പൊടി – 2 വലിയ സ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
പഞ്ചസാര – 2 ടീസ്പൂൺ
തേങ്ങ ചിരകിയത് – 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1/4 കപ്പ്
പാൽ – ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്തിളക്കി ആവശ്യമായ പാലൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് പത്തു മിനിട്ട് അടച്ചു വയ്ക്കുക. കുതിർന്ന പുട്ടുപൊടിയിലേക്ക് പാൽപ്പൊടി, പകുതി തേങ്ങ, കാരറ്റ്, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് സാധാരണ പുട്ടുണ്ടാക്കുന്നത് പോലെ കുറ്റിപ്പുട്ടായോ ചിരട്ടപ്പുട്ടായോ ഉണ്ടാക്കാം.
ചൂടോടെ സൂപ്പർ സോഫ്റ്റ് ടേസ്റ്റി പാൽപ്പുട്ട് ബ്രേക്ക്ഫാസ്റ്റ് ആയി സെർവ് ചെയ്യാം.