വരൂ.. നമുക്കൊന്ന് ചിൽ ആകാം
മാവേലി വന്നിറങ്ങുമ്പോൾ ഞാൻ ചിങ്ങക്കാറ്റിൻ്റെ കുസൃതികൾ ആസ്വദിച്ച് നന്നായി അണിയിച്ചൊരുക്കിയ എൻ്റെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ എന്റേതു മാത്രമായ ഒരു സ്വപ്നലോകത്തിൽ ആയിരുന്നുഅപ്പോൾ.
ഗേറ്റിന്റെ കൊളുത്ത് കരയുന്നത് കേട്ടാണ് ഞാൻ ആ വശത്തേക്ക് പെട്ടെന്ന് നോക്കിയത് . ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തങ്ങളിൽ ഇടഞ്ഞു… എൻ്റെ കാൽ വിരലുകളിൽ നിന്നും തലച്ചോറ് വരെ ഒരു വൈദ്യുതി തരംഗം ഞൊടിയിടയ്ക്കുള്ളിൽ പ്രവഹിച്ചു.
ഓർമ്മവച്ച നാൾ മുതൽ ഞാൻ കേട്ട നന്മയുടെ ലോകത്തെ തേരാളി, ഞാൻ ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയും കണ്ട ആരാധ്യനായ മാവേലി മന്നൻ!!!
എൻ്റെ തോളിൽ പതിഞ്ഞ ആ കൈവിരലുകളിൽ ഞാൻ അറിയാതെ തൊട്ടു.
ഒരു പ്രത്യേക വൈബ്രേഷൻ എന്നിൽ നിറഞ്ഞു. ഞാൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് അദ്ദേഹത്തെ വീടിനകത്തേക്ക് ആനയിച്ചു.
“എന്താ?..പേടിച്ചു പോയോ..”അദ്ദേഹം വളരെ വിസ്മയത്തോടെ എൻ്റെ മുഖത്തേക്ക് തന്നെ തറപ്പിച്ചു നോക്കി, സ്വീകരണമുറിയാകെ ഒന്നു കണ്ണോടിച്ചു കൊണ്ട് ചോദിച്ചു?
“ഹേയ്! ഇല്ല . എന്നെങ്കിലും ഒരിക്കൽ അങ്ങ് വരുമെന്ന്
എനിക്കറിയാമായിരുന്നു.പക്ഷേ..അതിന്നാകുമെന്ന് കരുതിയില്ല.”
“ഒരു പാട് ആൾക്കാരുടെ ഇടയിൽ ഞാൻ പോയതിൽ നിന്നും
എന്തോ ഒരു പ്രത്യേകത? നിൻ്റടുത്തേക്ക് വന്നപ്പോൾ എനിക്ക് അനുഭവപ്പെടു
ന്നു.അത് പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയില്ല.”
അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഞാൻ ആകെ കോരിത്തരിച്ചു…
“അങ്ങ് വളരെ ക്ഷീണിതനാണ്, മാനസ്സികമായും ശാരീരികമായും.
എനിക്ക് അങ്ങയെ നന്നായി മനസ്സിലാക്കാൻ പറ്റും! ”
അന്നും ഈ കൊല്ലും, കൊലയും , കുതികാൽ വെട്ടും, ആത്മഹത്യകളും ഒക്കെ നടന്നിരുന്നു.നാട്ടു പ്രമാണിമാരും,ജന്മിമാരും ജാരസന്തതികളും, പച്ചിലക്കൂട്ട് ഔഷധവും ഗർഭച്ഛിദ്രങ്ങളും… ഞാൻ അദ്ദേഹത്തിൻ്റെ മുഖത്ത് നോക്കി ഒന്നു നിർത്തി വീണ്ടും തുടർന്നു… പക്ഷേ.. ഇത്രയും വാർത്താവിനിമയ സംവിധാനങ്ങളും, സോഷ്യൽ മീഡിയകളും ഒന്നും ഇല്ലായിരുന്നു ഒന്നും പുറത്ത് അറിയാൻ അല്ലേ?”
“അരേ വാ…ആഹാ… മിടുക്കി.”അദ്ദേഹം വയറാകെ കുലുക്കി പൊട്ടി പൊട്ടി ചിരിച്ചു.കൂടെ ഞാനും.
“അപ്പോ…ആള് ട്രെൻ്റി യാണല്ലേ? എനിക്ക് തോന്നി!അങ്ങേയ്ക്ക് പാതാളം മടുത്തു കാണും! ആരാ ? ഒരു ചേഞ്ച് ഒക്കെ ആഗ്രഹിക്കാത്തത്?”
“എന്നെ സുഖിപ്പിക്കാതെ! നിർഭയം എൻ്റെ മുഖത്ത് നോക്കി സത്യം പറേണ ഒരാളെയെങ്കിലും കാണാൻ പറ്റീലോ?.. ഈ യാത്ര ധന്യം..”
ടെക്നോളജിയുടെ വളർച്ചയും വികാസവും, ഉപയോഗവും ലോകമെമ്പാടും മാറ്റങ്ങൾ വിതച്ചു. അത് മനുഷ്യരിലും വലിയ മാറ്റങ്ങൾ വരുത്തി.അത്ര തന്നെ! “നാടോടുമ്പോൾ നടുവേ” എന്നല്ലേ? ” ഞാൻ വീണ്ടും പറഞ്ഞു..
“നിൻ്റെ ഈ വൈബ്… അദ്ദേഹം എന്നെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ നെറ്റിയിൽ ഒരു മുത്തം തന്നു.”
“ഒരു ഗുരുവിൻ്റെ അനുഗ്രഹം എന്നെ പൊതിഞ്ഞു.”
“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരുസൗരഭ്യം അല്ലേ?”
“വരൂ… നമുക്കൊന്ന് ചിൽ ആകാം .
അതുകേട്ട് പ്രതീക്ഷാനിർഭരമായ കണ്ണുകൾ ഉയർത്തി അദ്ദേഹം എന്നെ നോക്കി
ഞാൻ വേഗം അകത്തേക്ക് പോയി ഒരു ഗ്ലാസ്സിൽ കുറച്ചു വോഡ്ക പകർന്ന് കൊണ്ടു വന്നു ടീപ്പോയിൽ വച്ചു.
നബിദിന സ്പെഷ്യൽ ചിക്കൻ റോസ്റ്റും അരിപ്പത്തിരിയും ഒപ്പം എടുത്തു.
“നബിദിനവും തിരുവോണവും ഒരു ദിവസം ആയത് നന്നായി.”
“ഒന്നും നോക്കണ്ട വച്ചു കീറിക്കോ” ആ ആർത്തി എനിക്ക് വായിച്ചെടുക്കാൻ പറ്റും.സദ്യയിൽ മുക്കി എല്ലാവരും സുഖിപ്പിച്ചതല്ലേ?”
വോഡ്ക സിപ്പ് ചെയ്ത് തലയും കുലുക്കി ആസ്വദിച്ച് ,വയറുപൊട്ടെ ചിക്കൻ റോസ്റ്റും അരിപ്പത്തിരിയും അദ്ദേഹം വളരെ ആർത്തിയോടെ അകത്താക്കി, ഒരു വലിയ ഏമ്പക്കവും വിട്ട് ഞാൻ ചൂണ്ടിക്കാട്ടിയ വാഷ്ബേസിൻ്റെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ഓണമൂഡ് സോംഗ് പ്ലേ ചെയ്യാൻ തുടങ്ങുകയായിരുന്നു.
എൻ്റെ കൈപിടിച്ച് ഓണമൂഡിൻ്റെ ഓളത്തിൽ ഞങ്ങൾ മതിമറന്ന് തുള്ളി.
“ഓണമൂഡ്,ചിക്കൻ മൂഡ്,വോഡ്കമൂഡ്, അരിപ്പത്തിരി മൂഡ്, നബിദിന മൂഡ്, തിരുവോണ മൂഡ്..
എന്തോരം മൂഡുകളായിരുന്നു! എല്ലാം കഴിഞ്ഞ് പോകാൻ നേരം യാത്ര പറയുമ്പോൾ
അദ്ദേഹത്തിൻ്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.
ഞാൻ പെട്ടെന്ന് എന്തോ ? ഓർത്തപോലെ അദ്ദേഹത്തോട് ചോദിച്ചു.. “കൈയ്യും വായുമൊക്കെ നന്നായി കഴുകിയിരുന്നോ?
ഇറച്ചി മണം!
തെരുവു നായ്ക്കൾ…ഒരു രക്ഷേമില്ല. സൂക്ഷിക്കണേ.
വീണ്ടും തിരിഞ്ഞു നോക്കാനുള്ള വിഷമം കൊണ്ടാകാം അദ്ദേഹം നേരെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. തലതിരിയ്ക്കാതെ തന്നെ കൈകൾ എനിക്കായ് വീശി.
ഞാൻ അപ്പോഴും ഒരു പ്രത്യേക വൈബിൽ സ്വയം മറന്ന് അങ്ങനെ…




😀
👌
വായിക്കാൻ സുഖമുള്ള രചന✍️ലാഗ് അടിപ്പിക്കാതെ കാലികപ്രസക്തമാക്കി മാവേലി വന്നാൽ എന്തും ചെയ്യും എന്ന് രസകരമായി അവതരിപ്പിച്ചു🤝 അഭിനന്ദനങ്ങൾ ഡിയർ💐🤝❤️
സൂപ്പർ ❤️
Well Comncepted and Written. A blend of tradition and Modernity
Well concepted and Written. A good blend of Myth and Modernity.