റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്‍റെ പകരച്ചുങ്കം ഇന്ത്യക്ക് തിരിച്ചടി നൽകുന്ന സാഹചര്യത്തിലുള്ള പുടിന്‍റെ വരവ് നിർണായകമാണ്. 23-ാമത് ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിലവിൽ 70 ബില്യൻ ഡോളറുള്ള ഇന്ത്യ – റഷ്യ ഉഭയ കക്ഷി വ്യാപാരം 100 ബില്യൻ ഡോളറിലെത്തിക്കാനുള്ള ചർച്ചകൾ നടക്കും.
ഇന്ത്യയുടെ കാർഷിക, സമുദ്ര ഉത്പന്നങ്ങൾക്ക് വിപണി തുറക്കാൻ പുടിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. ട്രംപിന്റെ ഉപരോധ പശ്ചാത്തലത്തിലുള്ള സന്ദർശനം നിർണായകമാകുമെന്നാണ് വിവരം. കാർഷികം, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ കൈകോർക്കാനാണ് ഇരു രാജ്യങ്ങളുടെയും നീക്കം.
പ്രതിരോധ മേഖലയിലയുമായി ബന്ധപ്പെട്ടും സുപ്രധാന ചർച്ചകൾ നടക്കും. എസ്-400 വ്യോമ പ്രതിരോധം, സുഖോയ് എസ്‍യു-57 സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത നിർമ്മാണം എന്നിവയും ചർച്ച ചെയ്യും. റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള യുഎസിന്‍റെ തടയിടൽ മൂലമുണ്ടാകുന്ന വെല്ലുവിളികളും ചർച്ചയിൽ പ്രധാന അജണ്ടയാകും.



