ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അസാധ്യ രുചിയിൽ കൂടുതൽ സമയം കേടാകാതെ ഇരിക്കുന്ന ഒരു “ലെമൺ റൈസ്” ന്റെ റെസിപ്പി ആണ്. യാത്ര പോകുമ്പോളും മറ്റും കൊണ്ടുപോകാൻ പറ്റുന്ന ഈ ലെമൺ റൈസ് എങ്ങനെയാണ് പെട്ടെന്ന് തയ്യാറാക്കുന്നതെന്നു നോക്കാം.
കായപ്പൊടി കാൽ ടീസ്പൂൺ
ബസുമതി റൈസ് രണ്ട് കപ്പ് (30 മിനിറ്റ് കുതിർത്തത്)
നിലക്കടല രണ്ട് ടേബിൾ സ്പൂൺ
വറ്റൽ മുളക് രണ്ടെണ്ണം
നാരങ്ങനീര് രണ്ട് ടേബിൾ സ്പൂൺ
നെയ്യ് രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ രണ്ടര ടേബിൾ സ്പൂൺ
കറിവേപ്പില രണ്ടു തണ്ട്
ഉപ്പ് പാകത്തിന്
ഉഴുന്നുപരിപ്പ് ഒരു ടേബിൾ സ്പൂൺ
കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ
പച്ചമുളക് രണ്ടെണ്ണം
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
കടുക് അര ടീസ്പൂൺ
ഇഞ്ചി രണ്ട് ടീസ്പൂൺ
വെള്ളം അരി വേവുന്നതിന് ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
അരി കുതിർത്ത് അരിപ്പ പാത്രത്തിൽ വാരി വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അധികം വെന്തു പോകാതെ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു മാറ്റിവയ്ക്കുക.
ഒരു ചുവട് കട്ടിയുള്ള പരന്ന പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, നിലക്കടല, വറ്റൽ മുളക്, പച്ചമുളക് ഇത്രയും ഓരോന്ന് ചേർത്ത് കരിഞ്ഞു പോകാതെ ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് കായപ്പൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്ത് കൊടുത്ത് യോജിപ്പിക്കുക. അതിനുശേഷം മാറ്റിവെച്ച റൈസ് മെല്ലെ ചേർത്തുകൊടുത്ത് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയിൽ മൂടിവച്ച് വേവിക്കുക. ലെമൺ റൈസ് റെഡിയായി. ചൂടോടുകൂടി തന്നെ കഴിക്കുക. ഇത് എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ.
തയ്യാറാക്കിയത്: