Wednesday, March 4, 2026
Homeഇന്ത്യഓൺലൈൻ ഇടപാടിന് പണം പോകും, സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ.

ഓൺലൈൻ ഇടപാടിന് പണം പോകും, സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ.

ന്യൂഡൽഹി: ഇന്‍റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ ഒരുങ്ങി എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് എസ്ബിഐ മാറ്റം വരുത്താൻ പോകുന്നത്. 25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക.

25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ട്രാൻസാക്ഷനുകൾക്ക് 2 രൂപയും ജിഎസ്ടിയുമാണ് ചാർജ്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐഎംപിഎസ് ട്രാൻസാക്ഷനുകൽക്ക് ആറ് രൂപയും ജിഎസ്ടിയും ചാർജ് ഈടാക്കും.

രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള ഐപിഎംഎസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജിഎസ്ടിയുമാണ് ചാർജ്. ഫെബ്രുവരി 15 മുതലാണ് ചാർജ് ഈടാക്കൽ നിലവിൽ വരുക. പരമാവധി 5 ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് വഴി ഇടപാട് നടത്താൻ സാധിക്കുക. 1000 രൂപ വരെയുള്ള ഇടപാടുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ബ്രാ‌ഞ്ച് ഇടപാടുകൾക്ക് നാലു രൂപയും ജിഎസ്ടിയുമാണ് ചാർജ് വരുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com