Tuesday, March 3, 2026
Homeകേരളംകാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ആകെ ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു

അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് – പമ്പ വഴി 37,059 പേർ ശബരിമലയിൽ എത്തി. ശരാശരി 1500 മുതൽ 2500 വരെ തീർത്ഥാടകർ ഈ പാതയിലൂടെ ഒരു ദിവസം സന്നിധാനത്ത് എത്തുന്നുണ്ട്. സത്രം വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതുവരെ എത്തിയത്.

4000 മുതൽ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകൾ വഴിയുള്ള ഭക്തരുടെ എണ്ണം വരും ദിവസങ്ങളിലും വർദ്ധിക്കും എന്നാണ് കരുതുന്നത്.

സന്നിധാനത്ത് എത്തുന്ന ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഡിസംബർ 13 വരെ 2,34,7554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോൾ ആകെ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും.

ശരാശരി 80000 തീർത്ഥാടകരാണ് ഒരു ദിവസം ഇപ്പോൾ സന്നിധാനത്ത് എത്തുന്നത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – 101,844 പേർ. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു – 100,867.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com