Tuesday, March 3, 2026
Homeകേരളംസഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് അയൽവാസി കൂടിയായ 28 വയസ്സുള്ള പറപ്പൂക്കര സ്വദേശി അഖിലിനെ രോഹിത് കൊലപ്പെടുത്തിയത്. രാത്രി ഏകദേശം 8 മുക്കാലോടെ അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ച് മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തു കയായിരുന്നു.

സഹോദരിയെ അഖില്‍ ശല്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ രോഹിത് ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂക്കര സ്വദേശികളായ പോപ്പി എന്നറിയപ്പെടുന്ന വിബിന്‍, ഗിരീഷ് എന്നിവരാണ് മറ്റ് പ്രതികൾ.

പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് ബീഡി വലിച്ച ഒരു കേസ്സിലെ പ്രതിയാണ് രോഹിത്. മറ്റൊരു പ്രതിയായ വിബിന്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു അടക്കം നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com