തിരുവനന്തപുരം വർക്കലയിൽ ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത് ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ വച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ അറിയാതെ ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
അതേസമയം പുല്യോട് നിർമ്മാണത്തിലിരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചിരുന്നു. പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മുഹമ്മദ് മർവാൻ ആണ് മരിച്ചത്. മൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് അങ്കണവാടിയിൽ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു.



