എത്ര നിറങ്ങൾ വാരി
പ്പുണർന്നാലുമെൻ
ഹൃത്തിലെ വെളിച്ചമത്രേ
പിന്നെയും ശേഷിപ്പത്.
എത്രസുഗന്ധമണിഞ്ഞാലുമെൻ
നെഞ്ചിലെപ്പഴോ
പതിഞ്ഞതാം നിൻസൗമ്യ ഗന്ധമത്രേ
മണക്കുന്നു പിന്നെയും.
എത്ര കുടിച്ചാലും മതിയാവാതെയീ
ജീവിതത്തേൻ തുള്ളികൾ
അത്രമേൽ മോഹിപ്പിക്കുന്നു
പിന്നെയും.
എത്ര കയ്ച്ചാലും പിന്നെയും
നമ്മിൽ തുടിക്കും
ഇത്തിരി മധുരത്തിൻ
പ്രതീക്ഷയത്രേ ജീവിതം.
തുളസി ഭായി മുകുളദളം✍