അഴകാർന്നൊരാകാശ
മകലെക്കണ്ടു ഞാൻ
കാർമേഘമകലുന്ന
കാഴ്ചകളുണ്ടതിൽ
തെളിവാർന്ന മേഘങ്ങളും
സന്ധ്യാനേരത്തു
മേലുണ്ടു ഭംഗിയാൽ.
ഇരുണ്ടുമയങ്ങി
യൊതുങ്ങുന്നിലകളും
പാഞ്ഞു പറക്കുന്ന
പറവക്കൂട്ടവുമുണ്ടവിടെ.
അകലത്തിലെവിടയോപോയി
തലയൊന്നൊളിക്കാൻ
കൊതിക്കുന്നു സൂര്യനും.
കാലത്തന്നം തിരഞ്ഞു
കിഴക്കോട്ടു പോകും
പറവകളെല്ലാം കതിരോന
കലുന്നനേരം പതിയെ
പടിഞ്ഞാറേക്കു തിരിക്കും.
കള്ളങ്ങളില്ല ചതിയേതുമില്ല
നടവഴിക്കും മഴവെള്ളമൊഴു
ന്നമണ്ണിനും കാറ്റിലടർന്നോരി
ലവന്നു സ്വന്തം പറമ്പീപ്പതിച്ചാ
തമ്മിലടിക്കും മനുഷ്യൻ്റെ
കുടിലതയൊന്നുമില്ല പാരിൽ.
പറക്കാൻ പരിധിയുണ്ടെങ്കിലും
സ്നേഹമോടകലേക്കുനീങ്ങു
വാനൊരു ശക്തി മാത്രം .
കഥകൾ പറഞ്ഞൊന്നൊപ്പ
മിരിക്കുവാനൊരുമരം തന്നെ.
ഉള്ളതും പാതി പകുത്തു
കഴിച്ചവർ ശാന്തിയോടെന്നും
നന്മയോടങ്ങനെമുന്നേറിടുന്നു
കൊടിയുടെ നിറമില്ല മതമില്ല
സ്വത്തില്ല ഒരുമമാത്രം
മഞ്ഞുംമഴയും വാനവും
കാറ്റും വെളിച്ചവും ഒരുപോലവരങ്ങു
വീതിച്ചെടുത്തു മനതാരിൽ.
ഒച്ചയും വായുവും പൂമരച്ചില്ലയും
രാത്രിപകലുകളൊക്കെയും
ഒരുമിച്ചവരങ്ങു സ്വന്തമാക്കി.
നല്ല ഭാവന