Saturday, November 23, 2024
HomeUncategorizedമരത്തണൽ (കവിത) ✍🏽സുനിൽരാജ്സത്യ

മരത്തണൽ (കവിത) ✍🏽സുനിൽരാജ്സത്യ

സുനിൽരാജ്സത്യ✍

ഒരു വിത്തുനീപാകി അതു
മരമാകുമ്പോൾ,
ഒരു മകൾ നിനക്കെന്ന് ഞാൻ പറയും.
ആ മരം താങ്ങായി തണലായി നിന്നുടെ
ജീവശ്വാസത്തിനും ഉയിരു നൽകും!

ഒരു മരച്ചില്ലയിൽ കാറ്റും കിളികളും,
കലപിലകൂട്ടും കവിത ചൊല്ലും.
വേനലിൽ കുളിരേകും
മഴയത്ത് കുടയാകും-
വേദനിക്കുമ്പോൾ താങ്ങി നിർത്തും!

ഒരു മരം വരമാണ്
സുഖമുള്ള കനവാണ്
ആശിക്കുവോരുടെ ആശ്രമവും.
ആശ്രയിക്കാമിതു തലമുറകൾ തോറും-
പാലിച്ചു ലാളിച്ചു പോറ്റി നിന്നാൽ!

ഒരുമരം പുഷ്പിച്ച പൂക്കൾ വേണ്ടേ?
അതിലിളം തേനിന്റെ രുചികളുണ്ടേ..!
പൂപിന്നെ കായായി പാകമായി-
ഫലമായി പശിയാറ്റാൻ തന്നിടില്ലേ..!?

ഒരു മരം വരമാണ് എന്നു പാടാം.
ആ മരം തണലാണ് എന്നുകാണാം!
ആ തണൽ ഭൂമിയെ കാത്തുകൊള്ളും,
ആ ഭൂമി നമ്മുടെ സ്വർഗ്ഗമാകും!!

സുനിൽരാജ്സത്യ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments