“എന്തുപറ്റി ലേഖേ , ഇന്ന് സ്കൂൾ അവധിയായിരുന്നോ ?”
“ഏയ്, അവധിയല്ല മാഷേ, ഈ മാസം റോഡ് സുരക്ഷാ ബോധവൽക്കരണ മാസമാണ് സ്കൂളിലിന്ന് അതുമായി ബന്ധപ്പെട്ട് ജോയിൻ്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുണ്ടായിരുന്നു.. ”
” ഓ, എന്ത് ബോധവൽക്കരണം ? എന്ത് ക്ലാസ് ? ഇതെല്ലാം നടത്തിയിട്ട്….. എന്തെങ്കിലും പ്രയോജനമുണ്ടായാൽ കൊള്ളാം ”
” മഷെന്താ അങ്ങനെ പറയുന്നത് ? ഇങ്ങനെയുള്ള ബോധവൽക്കരണ ക്ലാസുകൾ നല്ലതല്ലെ മാഷേ.”
” അതൊക്കെ നല്ലതുതന്നെ പക്ഷെ, ഡ്രൈവിങ്ങ് ക്ലാസെല്ലാം കഴിഞ്ഞ് ലൈസൻസ് കയ്യിൽകിട്ടിക്കഴിഞ്ഞാൽപ്പിന്നെ ബോധവൽക്കരണക്ലാസും ക്ലാസിൽ പറഞ്ഞ കാര്യങ്ങളും ആരും പാലിക്കില്ലെന്ന് മാത്രം. ”
” നമ്മുടെ നാട്ടിലെ വാഹനാപകടങ്ങൾ കുറയ്ക്കുവാൻ ഇത്തരം ബോധവൽക്കരണ ക്ലാസുകൾക്ക് അൽപ്പമെങ്കിലും കഴിയില്ലെ മാഷേ ?”
” സ്വബോധത്തോടെ വാഹനമോടിക്കുന്നവർക്ക് ഇതിൻ്റെയൊന്നും ആവശ്യം വരില്ല ലേഖേ , വാഹനാപകടങ്ങളുടെ അടിസ്ഥാനപരമായ കരണങ്ങൾ മോശമായ വഴികളും വാഹനമോടിക്കുമ്പോഴുള്ള ലഹരിയുടെ ഉപയോഗവുമാണ്. ലേഖയ്ക്കറിയുമോ, നമ്മുടെ നാട്ടിലുണ്ടായുന്ന 90% വാഹനാപകടങ്ങളും ഇങ്ങനെ സംഭവിച്ചതും സംഭവിക്കുന്നതുമാണ്.”
“മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമല്ലെ മാഷേ.”
“ഹ ഹ ഹ അതൊക്കെ നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികൾക്കുപോലും അറിയാം. എന്നിട്ടും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ അനുദിനം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ ?”
“മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും ആറ് മാസത്തേക്ക് അവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നുമാണ് ജോയിൻ്റ് ആർ ടി ഒ പറഞ്ഞത്. ”
” ഒരു വശത്ത് മദ്യവിൽപ്പന പ്രോത്സാഹിപ്പിച്ചിട്ട് മറുവശത്ത് മദ്യപിക്കുന്നവർക്കെതിരെ നടപടിയെടുത്തിട്ട് എന്താകാര്യം. ”
” രണ്ടായാലും സർക്കാരിന് നഷ്ടമില്ലല്ലോ മാഷേ ? ”
“അതെ, യാതൊരു നഷ്ടവുമില്ല മദ്യം വാങ്ങുന്നതും ജനങ്ങൾ, അത് കഴിച്ച് അപകടത്തിൽ പെടുന്നതും ജനങ്ങൾ, മദ്യപിച്ച് വാഹനമോടിച്ചാൽ നടപടി നേരിടേണ്ടതും ജനങ്ങൾ. ആങ്ഹാ, എങ്ങനെ നോക്കിയാലും നഷ്ടം ജനങ്ങൾക്ക് മാത്രം. ”
റോബിൻ പള്ളുരുത്തി
വാഹനാപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപിച്ചുള്ള ഡ്രൈവിംഗ് തന്നെ…
അതുപോലെ ഓവർ സ്പീഡ്….
കാര്യങ്ങൾ സരസമായി എഴുതി
നല്ല അവതരണം