A) അമേരിക്കയിലെ ഇരട്ടകളായ ജെയിംസ് സഹോദരങ്ങളുടെ അതിശയിപ്പിയ്ക്കുന്ന വിവരം.
വേർപിരിഞ്ഞ ഇരട്ടകളെ പറ്റി ധാരാളം പഠനങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയിലൊന്നാണ് താഴെ വിവരിയ്ക്കുന്നത്.
1940 – ൽ ജനിച്ച ഈ ഇരട്ടക്കുട്ടികളെ വ്യത്യസ്തരായ 2 ദമ്പതികൾ ദത്തെടുത്തു.
അവരുടെ യഥാർത്ഥ പേര് ജിം എന്നായിരുന്നു. പരസ്പരം അറിയുക പോലുമില്ലാതിരുന്ന ആ ദമ്പതികൾ തമ്മിൽ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ല..
അവർക്കു ഒരു ഇരട്ട സഹോദരൻ ഉണ്ടായിരുന്നു എന്നു മാത്രം അവർ കുട്ടികളോട് പറഞ്ഞിരുന്നു. തങ്ങളുടെ 37 വയസ്സുവരെ സഹോദരനെ കുറിച്ചു അന്വേഷിക്കണം എന്നു 2 പേർക്കും തോന്നിയില്ല. 37 ആമത്തെ വയസിൽ ഒരാൾക്ക് സഹോദരനെ കണ്ടെത്തണം എന്ന തോന്നലുണ്ടായി. 2 വർഷത്തെ അന്വേഷണത്തിന് ഒടുവിൽ തന്റെ സഹോദരന്റെ ഫോൺ നമ്പർ കണ്ടെത്തി. അതിൽ വിളിച്ചു തമ്മിൽ കാണാനുള്ള തീയ്യതിയും ഫിക്സ് ചെയ്തു. അങ്ങനെ ഇരുവരും തമ്മിൽ കണ്ടുമുട്ടി.
പരസ്പരം വിശേഷങ്ങൾ കൈമാറിയ അവർ ഇരുവരും ഞെട്ടിപ്പോയി കാരണം എന്താണെന്നല്ലേ.
ജിം എന്ന് പേരുള്ള രണ്ടു കുട്ടികളെയും ദത്തെടുത്ത മാതാപിതാക്കൾ അവർക്കു 2 പേർക്കും നൽകിയ പേര് ജെയിംസ് എന്നു തന്നെയായിരുന്നു. കാർപെന്ററി ജോലിയിലും ഡ്രായിങ്ങിലും ഇരുവരും അസാമാന്യ കഴിവുള്ളവർ ആയിരുന്നു.
2 പേരും ബിയർ കുടിക്കാൻ ഇഷ്ടപ്പെട്ടിരുന്നു.
2 പേരും ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു .
2 പേരുടെ വീട്ടിലും വളർത്തു പട്ടി ഉണ്ടായിരുന്നു.
വീട്ടിലെ വളർത്തു പട്ടിക്കു 2 പേരും ഇട്ട പേര് ടോയ് എന്നായിരുന്നു.
രണ്ടു പേരും 2 വിവാഹം കഴിച്ചിരുന്നു.
രണ്ടു പേരുടെയും ആദ്യത്തെ ഭാര്യയുടെ പേര് ലിൻഡ എന്നായിരുന്നു.
രണ്ടു പേരുടെയും രണ്ടാമത്തെ ഭാര്യയുടെ പേര് ബ്രെറ്റി എന്നായിരുന്നു.
ഇരുവരുടെയും കുട്ടികളുടെ പേര് ജെയിംസ് അലൻ എന്നായിരുന്നു.
പിന്നെയും എണ്ണിയാലൊടുങ്ങാത്ത സമാനതകൾ ഇരുവർക്കും ഉണ്ടായിരുന്നു.
രണ്ടു പേരുടെയും ജീവിത കഥകൾ പത്രങ്ങളിൽ സ്ഥാനം പിടിച്ചപ്പോൾ മിന്നെസോട്ട യൂണിവേഴ്സിറ്റിയിലെ ഡോ. തോമസ് ബൗച്ചർഡ് ഇരുവരെക്കുറിച്ചും ഒരു പഠനം നടത്തി.
രണ്ടുപേരിലും അസാമാന്യമായ സാമ്യതകൾ അദ്ദേഹം കണ്ടെത്തി.
അദ്ദേഹം 2 പേർക്കുമായി ഒരു പരീക്ഷ വച്ചു.
2 പേരുടെയും മാർക് തുല്യമായിരുന്നു.
അതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞത് ഒരാൾ തന്നെ 2 തവണ പരീക്ഷ എഴുതിയത് പോലെ എന്നാണ്.
ഇരട്ടകളെക്കുറിച്ചു ഒരുപാട് പഠനം നടത്തിയ അദ്ദേഹം പറയുന്നത് ഇരട്ടകൾ തമ്മിൽ ടെലിപ്പതിക്ക് കണക്ഷൻ ഉണ്ട് എന്നാണ്.
ജെയിംസ് സഹോദരങ്ങൾക്കു ആ കണക്ഷൻ വളരെ കൂടുതലാണ് എന്നും.
ശാസ്ത്രീയമായി 100% തെളിവ് ഇല്ല എന്നത് ഒന്നും അങ്ങനെ ഒന്ന് ഇല്ല എന്നതിന്റെ ലക്ഷണം അല്ല.
B) പൂജ്യം ഇരട്ട സംഖ്യ
പൂജ്യം ഒറ്റ സംഖ്യയാണാ ഇരട്ട സംഖ്യയാണോ അതോ ഇതിൽ രണ്ടിലും ഉൾപ്പെടാത്ത സംഖ്യയാണോ?
ഗണിതത്തിലെ സംഖ്യാ സമ്പ്രദായത്തിൽ വ്യത്യസ്ഥനായ ഒരു സംഖ്യയാണ് പൂജ്യം. എന്നാൽ ഗണിതശാസ്ത്രത്തിൽ പൂജ്യത്തെ ഇരട്ട സംഖ്യയായിട്ടാണ് പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് പൂജ്യത്തെ ഇരട്ട സംഖ്യയായി പരിഗണിക്കുന്നത് എന്ന് നോക്കാം.
ഇരട്ട സംഖ്യയുടെ നിർവചനം പ്രകാരം ഒരു സംഖ്യയെ 2 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയണം. അതായത് ഹരിക്കുമ്പോൾ ശിഷ്ടം വരാൻ പാടില്ല മറ്റൊരു രീതിയൽ പറഞ്ഞാൽ ശിഷ്ടം 0 ആയിരിക്കണം. പൂജ്യത്തെ 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 0 ആണ്.
ഒരു കൂട്ടം വസ്തുക്കള ജോഡികളായി തിരിച്ചാൽ അതിൽ ഒരെണം അവശേഷിച്ചാൽ ആ വസ്തുക്കളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കും. പൂർണമായും ജോഡികളാക്കാൻ കഴിഞ്ഞാൽ അത് ഇരട്ട സംഖ്യയും ആയിരിക്കും. പൂജ്യത്തെ ജോഡികൾ ആക്കാൻ കഴിയില്ലെങ്കിലും അതിന് ശ്രമിക്കുമ്പോൾ ഒരെണം അവശേഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പൂജ്യം ഇരട്ട സംഖ്യയിൽ ഉൾപ്പെടുന്നു.
ഏതൊരു ഇരട്ട സംഖ്യയുടെ കൂടെയും മറ്റൊരു ഇരട്ട സംഖ്യ കൂട്ടിയാൽ ഇരട്ട സംഖ്യ ലഭിക്കും മാത്രമല്ല ഒറ്റ സംഖ്യ കൂട്ടിയാൽ ഒറ്റ സംഖ്യയും ലഭിക്കും. പൂജ്യത്തിൻ്റെ കാര്യത്തിലും ഇത് ബാധകമാണ്.
സംഖ്യകളുടെ ഒരു സവിശേഷതയാണ് Parity. Parity പ്രകാരവും പൂജ്യം ഇരട്ട സംഖ്യയാണ്.
സംഖ്യാരേഖയിൽ ഇരട്ട സംഖ്യകളെ സാധാരണയായി 0, 2, 4, 6 എന്നിവകൊണ്ട് പ്രതിനിധീകരിക്കുന്നു. ഈ ശൃംഖലയുടെ ആദ്യ സംഖ്യ പൂജ്യം ആണ്. അതുകൊണ്ട് തന്നെ പൂജ്യം ഇരട്ട സംഖ്യയാണ്.
മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ പൂജ്യത്തെ ഗണിത ശാസ്ത്രത്തിൽ ഇരട്ട സംഖ്യയായാണ് പരിഗണിക്കുന്നത്.
C) ആദ്യത്തെ Text Message
ടെക്സ്റ്റ് മെസേജുകൾ ഇന്നത്തെ കാലഘട്ടത്തിൽ സർവ്വ സാധാരണമാണ്. നമ്മുടെ മൊബൈൽ ഫോണിൽ വിവിധ OTP കൾ പ്രധാനമായും text message മുഖേനയാണ് ലഭിക്കുന്നത്. കൂടാതെ നമ്മുടെ Network Provider അവരുടെ ഓഫറുകളും മറ്റ് മുന്നറിയിപ്പുകളും പ്രധാനമായും ടെക്‌സ്റ്റ് മെസേജ് ആയാണ് അയക്കുന്നത്. ഇത് SMS (Short Message Service) എന്നും അറിയപ്പെടുന്നു.
ചരിത്രത്തിലെ തന്നെ ആദ്യത്തെ SMS എന്തായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ ? 1992 ഡിസംബർ 3 നാണ് ആദ്യത്തെ SMS സന്ദേശം അയച്ചത്. ഇത് ആശയവിനിമയ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവ് ആയരുന്നു. വെറും “Merry Christmas” എന്ന് മാത്രമുള്ള സന്ദേശമായിരുന്നു ചരിത്രതിലെ ആദ്യ SMS.
Neil Papworth എന്ന വ്യക്തി Richard Jarvis എന്ന മറ്റൊരു വ്യക്തിക്ക് വോഡഫോൺ നെറ്റ് വർക്കിൻ്റെ സഹായത്തോടെയാണ് ആദ്യ SMS അയച്ചത്. ഒരു ഓർബിറ്റെൽ 901 മൊബൈൽ ഫോണിലാണ് പ്രസ്തുത സന്ദേശം സ്വീകരിച്ചത്.
സാധാരണ Cell Phone ൽ നിന്നും Cell Phone ലേക്കാണ് SMS അയയ്ക്കാറുള്ളത് എന്നാൽ ആദ്യത്തെ SMS അയച്ചത് കമ്പ്യൂട്ടറിൽ നിന്നുമാണ് എന്ന പ്രത്യേകതയുമുണ്ട്.
ആശയവിനിമയ മേഖലയിലെ ശാസ്ത്രത്തിൻ്റെ മുന്നേറ്റത്തിൻ്റെ പ്രതീകമായ SMS വളരെ പെട്ടെന്ന് തന്നെ ആഗോള ജനപ്രീതി ആർജിക്കുകയും ആശയവിനിമയത്തിന് പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നായി മാറുകയും ചെയ്തു.
രസകരം
രസകരമായ അറിവുകൾ
നല്ല അറിവുകൾ