Monday, December 23, 2024
HomeUncategorizedഅടയാളം (കവിത) ✍റെയ്നി തച്ചേടത്ത്

അടയാളം (കവിത) ✍റെയ്നി തച്ചേടത്ത്

റെയ്നി തച്ചേടത്ത്✍

അയാളിൽ അടയാളമൊന്നും
അവശേഷിക്കുന്നില്ല,
അവളിലും …,
ഗർഭപാത്രത്തിലെ അവശേഷിപോലും
മറഞ്ഞിരിക്കണം … അതിലെ
കുഞ്ഞോ?

അവനെ പോലെയോ…?
അവളെ പോലെയോ…?

അവർ കൗമാരക്കാരായിരുന്നു …,
പ്രണയമായിരുന്നു …,
കൗതുകമായിരുന്നു …,
അറിഞ്ഞപ്പോ
അവനത് ഭാരമായിരുന്നു …
അവൾക്കവളും…,

ഭാഗ്യം കഴുത്തിലൊരു
കയറടയാളമൊള്ളു…,

കഷ്ടം, നല്ല മോളായിരുന്നു!

റെയ്നി തച്ചേടത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments