Saturday, January 24, 2026
Homeകഥ/കവിതസൗന്ദര്യപൂജ (കവിത) ✍രത്നാ രാജു

സൗന്ദര്യപൂജ (കവിത) ✍രത്നാ രാജു

രത്നാ രാജു

ഞാനാദ്യം കണ്ടൂ നിന്നെ
അമ്പലനടയിൽ
ഞൊറിഞ്ഞു ചുറ്റിയ ഇളം
നീലസാരിയിൽ
ഞാന്നുകിടക്കുന്നളകങ്ങളുംനിൻഫാല

ത്തിൽ
ഞൊടിയിടയ്ക്കുള്ളിൽനീമറഞ്ഞുപോ
യ്പക്ഷേ..

പ്രകൃതിയുടെ പരിവേഷം പൂണ്ടിടുന്ന
നിന്നേ
പ്രശോഭിതയാക്കിടുന്ന
വസ്തുതയെന്തെന്ന്
പ്രകാശമാനമാം നിൻ നീലമിഴികൾ
തൻ,
പ്രഭയിലലിഞ്ഞുചേർന്നുകണ്ടിടാം..

അല്ലയോ കോമളാംഗീ നിൻ സൗന്ദര്യം..
മമ
അകതാരിൽ കുളിരലകളിളക്കി
വിട്ടപ്പോൾ
അകലെനിന്നുതലയാട്ടും
ചെന്തെങ്ങിന്നിളനീർക്കുടം..
അന്തിയിൽ രണ്ടുമൊന്നുപോലെനിക്ക്
തോന്നി

നിന്നെ പിന്തുടർന്നെന്നുടെ
ഹൃദയത്തിൽ
നിന്നോടുള്ള
മാധുര്യപ്രേമത്തിന്നുത്തേജനം
നീയെന്നിലേക്കലിഞ്ഞു
ചേർന്നിടുമ്പോഴും..
നിന്നെത്തിരഞ്ഞീയുലകത്തിലൊക്കെ
യും..

സമയമാംനദിയുടെ
നിലയ്ക്കാത്തൊഴുക്കിലൂടെ..
സന്ധ്യാകാശത്തിൻ തങ്കരശ്മികൾ
തട്ടിത്തട്ടി..
സിന്ദൂരവർണ്ണമാം നിൻകപോലങ്ങൾ
വീണ്ടും,
സുന്ദരമായിത്തീർന്നിതല്ലോ മമ
തോഴീ..

എന്നിലേയെന്നിലൂടെ നിന്നിലെ നിന്നെ
ഞാൻ
എവിടെയെല്ലാമോ
തിരഞ്ഞുവെങ്കിലും..
എപ്പോഴുമൊരുകാര്യം മനസ്സിലാക്കുന്നു
ഞാൻ
എന്നിൽത്തന്നെ നീയുണ്ടെന്ന
നഗ്നസത്യം..

ഹൃദയത്തിന്നഗാധതലങ്ങളിൽ പിടയും
ഹൃദ്യവികാരങ്ങൾ
തൻ മൂർച്ചയിലുഴമ്പോൾ..
ഹൃദയേശ്വരീ നിന്നെ
വാരിവാരിപ്പുണർന്നു ഞാൻ,
ഹൃദയത്തിലൂടെന്നുമെൻ യാത്ര
തുടർന്നു…

ഒട്ടൊരു നാളുകളായ് നിന്നെ ഞാൻ
കണ്ടില്ല..
ഓരിടത്തും നിൻ സ്വരമാധുരിയും
കേട്ടില്ല.
ഒറ്റയ്ക്ക് ബീച്ചിലും
പാർക്കിലുമലഞ്ഞപ്പോൾ,
ഒരുവാർത്തയെന്നെഞെട്ടിച്ചൂനിന്നാത്മ
ഹത്യ..

പെട്ടെന്നു ഞാനൊരു
ഭ്രാന്തനായ്ത്തീർന്നെങ്കിലും
പൊറുക്കാനാവാത്ത ദുഃഖവും പേറി
ഞാൻ-
പിൻതുടർന്നൂ നിന്റെ പല്ലവപാദങ്ങള..
പിടികിട്ടിയപ്പോൾ നിൻ
തിരോധാനത്തിന്നുറവിടം.

കല്ലോലങ്ങളിളകിടുന്ന
കായലിന്നഗാധതയിൽ..
കാതരമിഴീ നിൻ പ്രതിച്ഛായ കണ്ടു
ഞാൻ,
കാർമേഘാവ്രതമാമാകാശം
തന്നിൽനിന്നെന്നിലെ,
കണ്ണുനീർത്തുള്ളികളടർന്നടർന്നു
വീണു..!!

രത്നാ രാജു✍

RELATED ARTICLES

5 COMMENTS

Leave a Reply to Mary josey Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com