പുലരിപ്പെണ്ണ് പുതുമഴപെയ്ത് നമ്മുടെ
മണ്ണുനനഞ്ഞല്ലൊ,
മണ്ണിൽ നിലാമഴമെല്ലെ ചൊല്ലി
നമ്മുടെ മണ്ണും പൊന്നെന്ന്!
കർഷകർ വിത്തു വിതയ്ക്കാനായി
പാടം ഉഴുതു മറിച്ചല്ലൊ,
നെന്മണി വിത്തുകൾ പാകി നടന്നു
കർഷകരെല്ലാം പാടത്ത്.
പാടം
പച്ചപ്പട്ടുവിരിച്ച തുപോലെ
വിത്തുകളെല്ലാം പൊട്ടിമുളച്ചു
സ്വർണ്ണത്തേരിലിറങ്ങിയ സൂര്യൻ,
സ്വർണ്ണ കതിരൊളി വീശി നടന്നു!
വിത്തെല്ലാം ഞാറുകളായി പൊട്ടിമുളച്ചു
വയലേലകളിൽ
ഓലക്കുടയും ചൂടിവരുന്നൊരു
നീലിപ്പെണ്ണ്,
ഞാറുപറിച്ചവൾ നട്ടു തുടങ്ങി
കൂട്ടരുമൊത്ത്.
കാറ്റാടിപ്പാടത്താകെ ഉത്സവമേളം
നീകൂടെ പോരെടി തെയ്യേ പാട്ടുംപാടി
കാറ്റാടി പാടംകൊയ്യാൻ
ഞങ്ങളുമുണ്ടേ,
അളന്നിട്ടൊരുപറനെല്ലു താരാമോ
നീലിപ്പെണ്ണേ!
Super
Nice
മനോഹരമായ ദൃശ്യ വിസ്മയം തീർത്തു