Logo Below Image
Wednesday, April 2, 2025
Logo Below Image
Homeകഥ/കവിതമുഖ പുസ്തകത്തിൽ നിന്നുള്ള വായന... (കഥ) ✍️ സിസി ബിനോയ് വാഴത്തോപ്പ്.

മുഖ പുസ്തകത്തിൽ നിന്നുള്ള വായന… (കഥ) ✍️ സിസി ബിനോയ് വാഴത്തോപ്പ്.

സിസി ബിനോയ് വാഴത്തോപ്പ്.

അനന്തരം ആത്മാവ് അവരെ ഒരു വലിയ മലയുടെ മുകളിലേയ്ക്ക് ആനയിച്ചു. അവിടെ നിന്നാൽ ലോകത്തിലെ എല്ലാ സംഭവങ്ങളേയുംകാഴ്ചകളേയും കാണാനാകുമായിരുന്നു. ഇതാണ് ആൽഫയും ഒമേഗയുമെന്ന് അവർ വിശ്വസിച്ചു.

ആത്മാവ് അവരെ ഇൻസ്റ്റ ഗ്രാമവും ടെലഗ്രാമവും കാണിച്ചു കൊടുത്തിട്ട് പറഞ്ഞു.ദാ… ഇതെല്ലാം എന്റെ സ്വന്തമാണ് . ഇനി വേറെയുമുണ്ട്.നിങ്ങൾ എന്റെ ആരാധകരായാൽ ഇവയെല്ലാം ഞാൻ നിങ്ങൾക്കു തരാം….

കേട്ടപാതി കേൾക്കാത്തപാതി അവർ മുഖാമുഖം നോക്കി. മനസ്സിൽ ലഡു പൊട്ടി. ഹല്ലേലൂയ്യയും സ്തോത്ര ഗീതങ്ങളുമായി അവിടത്തന്നെ കഴിച്ചു കൂട്ടി. ആത്മാവ് അവർക്ക് വഴി കാണിച്ചു കൊടുത്തു. പാലും തേനും ഒഴുകുന്ന ഇൻസ്റ്റ ഗ്രാമത്തിലും ടെലഗ്രാമത്തിലും അവരങ്ങനെ ആർത്തുല്ലസിച്ചു നടന്നു. നാളുകൾ കഴിഞ്ഞു…. സ്വന്ത നാടിനെക്കുറിച്ചുള്ള ചിന്ത അവരെ അലട്ടാൻ തുടങ്ങി…

ഞങ്ങൾതിരികെപ്പോകുവാൻ ആഗ്രഹിക്കുന്നു എന്ന് ആത്മാവിനോടായി പറഞ്ഞു.

ഒരാൾപറഞ്ഞു..ഓ… ഇതൊക്കെയെന്ത്?
ഞങ്ങൾക്ക് തിരികെ പോകണം… അവിടെച്ചെന്ന് ഞങ്ങളുടെ ആളുകളെവിടെയെന്ന് കണ്ടുപിടിക്കണം. ഞങ്ങളുടെ കാലമൊക്കെ കഴിയാറായി എന്നൊരു തോന്നൽ… കണ്ണിന് കാഴ്ച മങ്ങിയിരിക്കുന്നു. നിദ്രാ ഭാരത്താൽ അവ കൂമ്പിയിരിക്കുന്നു.

ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമെന്ന് ആത്മാവ് പറഞ്ഞു.

നീയെന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു…? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്…? അടുത്തയാൾ ചോദിച്ചു….

നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരിക എന്ന ധർമ്മമേ എനിക്കുണ്ടായിരുന്നുള്ളു. അത് ഞാൻ നിറവേറ്റി. ഇനിയുള്ളത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല.

ആത്മാവ് വീണ്ടും മലമുകളിലേയ്ക്ക് കയറിപ്പോയി തനിക്കുള്ളവരെ കൂട്ടിക്കൊണ്ടുവന്നു.

നിരാശ ബാധിതരായ അവരുടെയിടയിലേയ്ക്ക് ആത്മാവ്‌ മറ്റൊരുവനെ പറഞ്ഞയച്ചു. ശവകുടീരങ്ങൾക്കിടയിലായിരുന്നു അവന്റെ വാസം. അവന്റെ കാലിൽ ചങ്ങല പൂട്ടും കൈകളിൽ വിലങ്ങുകളും ഉണ്ടായിരുന്നു. പലപ്പോഴും അവൻ അത് പൊട്ടിച്ച് ഓടിയിരുന്നു. അലറിവിളിക്കുകയും തന്നത്താൻ മുറിവേല്പ്പിക്കുകയും ചെയ്തിരുന്ന അവൻ അതിൽ ആനന്ദം കൊണ്ടിരുന്നു.

അവൻ പറഞ്ഞു. എന്റെ കൂടെ വരു… ഞാൻ നിങ്ങളെ വഴി കാണിക്കാം. അവൻ മുൻപേയും അവർ പുറകേയുമായി നടന്നു. നടന്നു കാൽ കുഴഞ്ഞ അവർക്ക് കുടിയ്ക്കാൻ തീ വെള്ളവും കഴിയ്ക്കാൻ തീക്കഞ്ഞിയും നല്കി.

എല്ലാം ശുഭപര്യവസായിയായി. അവന്റെ പാത പിൻതുടർന്ന് അവർ ചെന്നെത്തിയത് ആ ചെംപട്ടുപാതയിലേയ്ക്കായിരുന്നു….. ഒരിക്കലും അവസാനിക്കാത്ത പാതയിലൂടെ അവരങ്ങനെ നടന്നുകൊണ്ടേയിരുന്നു…..

✍️ സിസി ബിനോയ്
വാഴത്തോപ്പ്.

RELATED ARTICLES

11 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments