വഴിയോര മെങ്ങും പൂക്കൾ വിതറുന്ന
ഗുൽമോഹർ പൂക്കൾക്കിതെന്തു ഭംഗി
ചൂട്ടുപൊള്ളുന്നൊരു ചൂടും സഹിച്ച്
പുഷ്പിണിയായി നീ നിന്നനേരം,
ചെമ്പട്ടുചേല വിതാനിച്ച മാതിരി
പൂമരക്കൊമ്പുകൾ പൂത്തു നിന്നു.
കണ്ണിനു കുളിരാണ് കരളിനു തേനാണ്
ഗുൽമോഹർപ്പൂക്കളെ കണ്ടിടുമ്പോൾ
ചെറുതെന്നലോടിക്കളിച്ചു നടക്കുമ്പോൾ
പ്രണയപ്പൂമഴയായി പെയ്തിറങ്ങും
പൂമരച്ചോട്ടിൽ പൂമെത്തതീർത്ത്
മാടിവിളിച്ചു നീ നിന്നിടുമ്പോൾ
ഒരുകൊച്ചുതെന്നൽ ഓടിക്കിതച്ചെത്തി
ഗുൽമോഹർപ്പൂക്കളെ മുത്തമിട്ടു.
കാറ്റിനോടൊന്നിച്ച് പാറിപ്പറന്നവൾ
ചുറ്റും പ്രദക്ഷിണം വച്ചുമെല്ല!
നാടും നഗരവും കണ്ടു നടന്നവൾ
കാറ്റിന്റെ വേഗതയ്ക്കൊപ്പമെത്തി.
കണ്ടവർ കണ്ടവർ മൂക്കിൽ വിരൽവച്ച്
ഗുൽമോഹർ പ്പൂക്കളേ നോക്കി നിന്നു.
ചന്തത്തിലൊട്ടും കുറവില്ല പെണ്ണേ
ചെമ്പട്ടു ചാർത്തിയ കൊച്ചു പൂവേ…




ചെമ്പട്ട് ചേല…. വിതനിച്ച പോലെ…
നല്ല കവിത
കവിത ഇഷ്ടമായി
ലളിതം സുന്ദരം