ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരിക്കുന്ന ഹനുമാൻ പ്രതിമ സ്ഥാപിതമായി രിക്കുന്ന ഫരീദാബാദിലെ ത്രിവേണി ഹനുമാൻ മന്ദിറിന്റെ വിവരണത്തിലൂടെ…
ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയുടെ സമീപപ്രദേശമാണ് ഹരിയാന. പരമ്പരാഗതമായ നിരവധി ക്ഷേത്രങ്ങൾ ആശ്രമങ്ങൾ സ്മാരകങ്ങൾ തുടങ്ങിയ സാംസ്കാരിക പൈതൃകത്താൽ സമ്പന്നമാണ്.
ഹരിയാനയിലെ ഗുരുഗ്രാമിന്റെ നാമോല്പത്തി പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നായിരുന്നു. പാണ്ഡവരുടേയും കൗരവരുടേയും ആചാര്യനായിരുന്ന, ദ്രോണാചാര്യരുടെ ഗ്രാമമായിരുന്നു ഗുരുഗ്രാമെന്നാണ് പറയപ്പെടുന്നത്. ഇവിടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ, പ്രധാനപ്പെട്ടതാണ് ത്രിവേണി ഹനുമാൻ മന്ദിർ.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ തഹസിൽ നാർനൗണ്ടിലെ ഒരു ഗ്രാമമാണ് പാലി.ഫരീദാബാദ്,ഗുരുഗ്രാം ഹൈവേക്കിടയിലെ പാലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ത്രിവേണി ഹനുമാൻ മന്ദിർ.
സിന്ധു നദീതട സംസ്കാരത്തിന്റെ ഒരു സ്ഥലം എന്നതിലുപരി ആരവല്ലി കുന്നുകളുടെ പശ്ചാത്തലങ്ങൾക്ക് ഇടയിലാണ് ഇതിന്റെ സ്ഥാനം.
ത്രിവേണി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന ആകർഷണം ഹനുമാൻ പ്രതിമയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരിക്കുന്ന ഭാവത്തിലുള്ള ഹനുമാൻ പ്രതിമയാണിതെന്നാണ് പറയപ്പെടുന്നത്.
ഹനുമാന്റെ ശാശ്വത പൈതൃകത്തെ ആഘോഷിക്കുന്ന ഒരു നാഴികക്കല്ല് ആണ് ത്രിവേണി ഹനുമാൻ മന്ദിർ. ഉയരമുള്ള ഹനുമാൻ പ്രതിമ ഹൈവേയിലൂടെ കടന്നുപോകുമ്പോൾ കാണാൻ കഴിയും. ഏകദേശം 9 വർഷം എടുത്ത് ( 2010 മുതൽ 2019) നിർമ്മിച്ച ഹനുമാൻ പ്രതിമയുടെ ഉയരം 108 അടിയാണ്. ശ്രീ മതുറാം ജിയാണ് ഈ കൂറ്റൻ പ്രതിമ രൂപപ്പെടുത്തിയത്.
ചെറുതാണെങ്കിലും പുരാതനമായ ഒരു ക്ഷേത്രം ഹനുമാൻ പ്രതിമയോട് ചേർന്ന് ക്ഷേത്രപരിസരത്തുണ്ട്. ധാരാളം ഭക്തർ ഹനുമാന് സമർപ്പിതമായ ദിവസങ്ങളിൽ (ചൊവ്വ, ശനി ) ആണ് എത്തിച്ചേരുന്നത്.
ലോകമെമ്പാടുള്ള ഭക്തരെ ആകർഷിക്കുന്ന ഹനുമാൻ പ്രതിമ വിശ്വാസത്തിന്റെ ആസ്ഥാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രം നിലനിൽക്കുന്നിടത്ത് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുകൊണ്ട്,
സ്ഥിരമായിട്ടിവിടെ സന്ദർശകരുടെ തിരക്ക് കൂടുന്നു.
സമാധാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യപ്പെടുന്ന ഹനുമാൻ ക്ഷേത്രത്തിൽ
ആചാരാനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കാനും അനുഗ്രഹത്തിനുമായി നിരവധി ഭക്തരും,തീർത്ഥാടകരും,സന്ദർശകരും എത്തിച്ചേരുന്നു.
ത്രിവേണി ഹനുമാൻ മന്ദിറിൽ നവരാത്രി, ഹനുമാൻ ജയന്തി, ശിവരാത്രി എന്നിവ
കൂടാതെ ധാരാളം ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു.
ക്ഷേത്രപ്രവേശനം ദിവസവും രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ്.
സാംസ്കാരികവും മതപരവുമായ അലങ്കാരത്തിന്റെ മാതൃകയാണ് ഈ ഹനുമാൻ മന്ദിർ.
ഹനുമാൻ മന്ദിറിൽ വരുന്ന ഭക്തർക്ക് ആരവല്ലി കുന്നുകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നക്യാമ്പ് വൈൽഡ് ധൌജ് സന്ദർശിക്കാം. ഇവിടേക്ക് ക്ഷേത്രത്തിൽ നിന്നും 14 കിലോമീറ്റർ അകലമേയുള്ളൂ.
ശക്തി, ഭക്തി, വീര്യം എന്നിവയുടെ പ്രതീകം എന്നതിലുപരി ത്രിവേണി ഹനുമാൻ ക്ഷേത്രത്തിലെ ഭീമാകാരമായ ഹനുമാൻ പ്രതിമ ആത്മീയതയുടെ വിളക്കുമാടമാണ്.
👍
നന്ദി 🙏
നല്ല അറിവ്
നന്ദി സർ 🙏
👍👍