Logo Below Image
Tuesday, March 4, 2025
Logo Below Image
Homeമതംമാവിലർ ഗോത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

മാവിലർ ഗോത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യം കൊണ്ടും ജീവിതരീതികളിലെ സവിശേഷതകൾ കൊണ്ടും ഉത്തരകേരളത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഗോത്ര വിഭാഗമാണ് മലയാളിമാവിലർ. തുളു മാവിലർ, മലയാളി മാവിലർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. മലയാള ഭാഷ സംസാരിക്കുന്നതുകൊണ്ട് ഇവരെ മലയാളിമാവിലർ എന്ന് വിളിക്കുന്നു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലും കാസർകോഡിലെ കള്ളാർ, കിനാനൂർ കരിന്തളം, ബളാൽ, കുറ്റിക്കോൻ,പുല്ലൂർ, പെരിയാർ എന്നീ പഞ്ചായത്തുകളിലും ആണ് മാവിലന്മാർ കൂടുതലായി അധിവസിക്കുന്നത്.

പ്രാചീനകാലത്ത് മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നത് കൊണ്ടാണ് പിൽക്കാലത്ത് മാവിലർ ഗോത്രമായി മാറിയതെന്ന് കരുതപ്പെടുന്നു. മലയാളവും, തുളുവും ഇടകലർന്ന മർക്കളി ഭാഷയിലാണ് ഇവർ ആശയവിനിമയം നടത്തുന്നത്. മാവിലർക്ക് 36 ഇല്ലങ്ങളും, പ്രധാന ആരാധനാമൂർത്തി വീരഭദ്രനുമാണ്. 36 ഇല്ലങ്ങളുടെ നാഥനായി വീരഭദ്രനെ കണക്കാക്കുന്നു.

മറ്റു ഗോത്ര വിഭാഗങ്ങളെ അപേക്ഷിച്ച് മലയാളിമാവിലൻ ഗോത്രക്കാരുടെ ജീവിതശൈലിയും, ഭാഷയും, ആചാരങ്ങൾ, ഭക്ഷണശീലങ്ങൾ എന്നിവയെല്ലാം മറ്റു ഗോത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്, അംഗസംഖ്യയും നന്നേ കുറവാണ്. പുനം കൃഷിയാണ് പ്രധാന കുലത്തൊഴിൽ.

ആദിമകാലത്ത് ജന്മിമാർക്ക് വനാന്തരത്തിൽ പുനം കൃഷി ചെയ്ത് ഇവർ കൂട്ടുകുടുംബമായാണ് ജീവിച്ചത്. സ്വന്തമായി ഭൂമിയില്ലാത്തതുകൊണ്ട് ജന്മിമാരുടെ കുടിയാന്മാരായിരുന്നു.

പകലന്തിയോളം പണിയെടുത്താൽ കിട്ടുന്ന നെല്ല് വിശപ്പടക്കാൻ മതിയാകാതെ വരുമ്പോൾ വന വിഭവങ്ങളെയാണ് ഇവർ ആശ്രയിച്ചിരുന്നത്.

വിവിധ തരത്തിലുള്ള കാട്ടുപഴങ്ങൾ, ഇലകൾ,കൂണുകൾ, കാട്ടുതേൻ.. കാട്ടുപന്നി ഉടുമ്പ് തുടങ്ങിയ മൃഗങ്ങൾ, കാട്ടുപക്ഷികൾ കൂടാതെ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്ന മത്സ്യം, ഞണ്ട് ഇവയെല്ലാം ഇവരുടെ തനത് വിഭവങ്ങൾ ആയിരുന്നു.

മാവിലരുടെ മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് പരമ്പരാഗത ജീവിത രീതിയെ ഉപേക്ഷിക്കാൻ ജന്മിമാർ നിർബന്ധിതരാക്കുകയും തുടർന്ന് കർഷക തൊഴിലാളികളാക്കുകയും ചെയ്തു. മാവിലർ ഗോത്രക്കാരുടെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. ശാരീരികവും, മാനസികവുമായ പീഡനത്തിന് പുറമേ അവർ ചൂഷണത്തിനും വിധേയമായി. കൂടാതെ അവകാശങ്ങൾ, പദവികൾ ഒന്നും ലഭിച്ചിരുന്നില്ല മറിച്ച് ജന്മികളുടെ പരിപാലകർ എന്ന അവസ്ഥയിലാക്കുക യായിരുന്നു. അടിച്ചമർത്തലിനെ എതിർക്കാൻ കഴിയാത്തതിനാൽ ജന്മിക്ക്
വിധേയരാവുകയും ഇത് അവരെ അടിമത്തത്തിലേക്ക് നയിച്ചു. തുടർന്ന് ഗോത്രത്തെ തൊട്ടുകൂടാത്തവരായി കണക്കാക്കി. ഗോത്ര കലാരൂപങ്ങൾ “അനുസരണക്കേടിന്റെ ആഖ്യാന പ്രവർത്തികൾ ” എന്ന നിലയിലായി.

മാവിലരുടെ കലാരൂപങ്ങൾ പ്രതിനിധീകരി ക്കുന്നത് സമത്വസമൂഹത്തിന്റെ പോരാട്ടത്തെയാണ്. അടിച്ചമർത്തലിന്റെ നിയന്ത്രിതമായ അവസ്ഥയിലും ശബ്ദമുയർത്തി അവരുടേതായ അധികാരം പുന:സ്ഥാപിക്കാനാണ് ഗോത്ര കലാ രൂപങ്ങൾ ശ്രമിക്കുന്നത്.

തുടരും..

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

6 COMMENTS

  1. മാവിലർ ഗോത്രത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നു.
    നല്ല അറിവ് നൽകുന്ന വിവരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments