Monday, February 23, 2026
Homeകേരളംപ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നാളെ രാവിലെ 11ന് നടക്കും .ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കി

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രമുഖർ വിമാനത്താവളത്തിൽ എത്തി . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍:-

ഇരുചക്ര വാഹനങ്ങള്‍ : വിഴിഞ്ഞം അപ്പ്റോച്ച് റോഡിലും, സെന്റ് മേരീസ് എച് എസ് എസ്, കോട്ടപ്പുറം, റോസ മൈസ്റ്റിക്ക റസിഡ‍ന്റ്ഷ്യല്‍ സ്കൂള്‍, മുള്ളുമുക്ക്,

കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ : വിഴിഞ്ഞം അപ്റോച്ച് റോഡിലും, വി പി എസ് മലങ്കര എച്ച എസ് എസ് വെങ്ങാനൂരിലും

വലിയ വാഹനങ്ങള്‍ : മുക്കോല ഉച്ചക്കട റോഡിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള അദാനി ടി ടി 1 ലെ പാര്‍ക്കിംഗ് ഏര്യയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com