Tuesday, November 19, 2024
Homeകേരളംമുയലിന്റെ കടിയേറ്റതിന് വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു

മുയലിന്റെ കടിയേറ്റതിന് വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു

ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്‍റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്‍റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്നു. വാക്സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആന്റി റാബീസ് വാക്‌സീനെടുത്തതിനെത്തുടര്‍ന്നാണ് ഇവരുടെ ശരീരം തളര്‍ന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയല്‍ കടിച്ചത്. ഇതിനെത്തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി.

വാക്‌സീന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെയാണ് ശാന്തമ്മ കുഴഞ്ഞുവീണത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കോട്ടയം മെഡ‍ിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് ശാന്തമ്മ മരിച്ചത്. സംഭവത്തില്‍ മകള്‍ സോണി അമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലത്തെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു അവസ്ഥയുണ്ടായതെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ശാന്തമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ ആശുപത്രിയിലായിരിക്കെ വീട്ടിൽ എലിയെ പിടിക്കാനായി എലിവിഷം പുരട്ടി വെച്ച തേങ്ങാ ക്ഷണം കഴിച്ച് ഇവരുടെ കൊച്ചുമകള്‍ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments