Tuesday, March 3, 2026
Homeകേരളംകെഎസ്ഇബിയുടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈന്‍ ലഭ്യമാകും

കെഎസ്ഇബിയുടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈന്‍ ലഭ്യമാകും

തിരുവനന്തപുരം :- പുതിയ കണക്ഷൻ ഉൾപ്പെടെ കെഎസ്ഇബി യുടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈന്‍ ആക്കും. നിലവിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റായ wss.kseb.inൽ ആയിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. ക്രമക്കേടുകൾ ഒഴിവാക്കാനാണ് അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.

അപേക്ഷ ലഭിച്ചു രണ്ടുദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരങ്ങൾ നൽകണം. മുൻഗണനാ ക്രമം കർശനമായി നടപ്പിലാക്കണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. സേവനം ലഭ്യമാകുമെന്ന സന്ദേശവും  സീനിയോറിറ്റി നമ്പറും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്ട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ലഭ്യമാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങളും തൽസമയം വെബ്സൈറ്റിൽ അറിയാൻ സാധിക്കും.

വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ കസ്റ്റമർ കെയർ സെല്ലും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആയിരിക്കും കസ്റ്റമർ കെയർ സെൻററുകൾ തുടങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com