പാൽപായസം, തെരളി,മണ്ടപ്പുറ്റ്, പയർ, ശർക്കര പായസ്സം തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കി ഭക്ത ലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു .
രാവിലെ 9.45 ന് അടുപ്പുവെട്ടോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി തിരുമുമ്പില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ആണ് ഇക്കുറി ആറ്റുകാല്‍ പൊങ്കാല നടന്നത് .കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി മേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നു .
ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിച്ചു .പണ്ടാര അടുപ്പിൽനിന്ന് പകര്‍ന്ന ദീപം വായ്ക്കുരവകളുടെ അകമ്പടിയിൽ ഏറ്റുവാങ്ങി ഭക്ത ലക്ഷങ്ങള്‍ സ്വന്തം അടുപ്പുകളെ ജ്വലിപ്പിച്ചു .
ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യ ചടങ്ങുകള്‍ നടന്നത് . നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിരുന്നു . ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.നാളെ രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.



