Monday, March 2, 2026
Homeകേരളംമഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. കൊച്ചി എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തിയ സംവിധായകൻ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ പ്രവർത്തിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. സംഭവത്തിൽ ചിദംബരത്തെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com