Tuesday, March 3, 2026
Homeകേരളംപത്തനംതിട്ട : വോട്ടര്‍ പട്ടിക പരിഷ്‌കരണം: കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്

പത്തനംതിട്ട : വോട്ടര്‍ പട്ടിക പരിഷ്‌കരണം: കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്

പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും ഡിസംബര്‍ 18 നു അവസാനിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ജില്ലാ തലത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. എല്‍. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം കുറ്റമറ്റ രീതിയില്‍ ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് കേസുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന വോട്ടര്‍മാരുടെ വിവരം ജില്ലാകലക്ടറുടെ വെബ് പേജില്‍ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബി.എല്‍.ഒമാരെയും കണ്‍ട്രോള്‍ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രേള്‍ റൂം ഫോണ്‍ നമ്പര്‍- 0468 2224256.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com