കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിയെ അറിയിച്ചു. ഇതേ കത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇത്തരത്തിലൊരു കത്ത് പുറത്തുവന്ന കാര്യം ഡിജിപിയെ അറിയിച്ചുവെന്നാണ് ബൈജു പൗലോസ് വ്യക്തമാക്കിയിരിക്കുന്നത്.
ശിക്ഷാവിധി പറയുന്നതിന് മുമ്പാണ് ഇങ്ങനെയൊരു ഊമക്കത്ത് ഹൈക്കോടതി ബാർ അസോസിയേഷന് കിട്ടുകയും ആ കത്തിൽ, ഡിസംബർ 2 എന്ന തീയതി വെച്ച് താനൊരു ഇന്ത്യൻ പൗരനാണെന്ന് പറഞ്ഞ് നടിയെ ആക്രമിച്ച കേസിലെ വിശദാംശങ്ങൾ ചോർന്നു.
അതിൽ 6 വരെ പ്രതികൾക്ക് ശിക്ഷ ലഭിക്കും. ശേഷമുള്ള പ്രതികളെ വെറുതെ വിടും എന്ന തരത്തിൽ ഒരു കത്തു കൊടുത്തത്. വിധിയുടെ വിശദാംശങ്ങൾ ചോർന്നു എന്ന തരത്തിൽ ഈ കത്ത് വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു.



