Tuesday, March 3, 2026
Homeകേരളംകോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമിച്ച് യുവാവ്. റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവാണ് ലോറിക്ക് തീവെച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് യുവാവ് തീവെച്ചത്. പിന്നാലെ ഒരു ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

മരിക്കാൻ വേണ്ടിയാണ് തീ കത്തിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com