മലപ്പുറത്തു കഞ്ചാവും പണവുമായി സ്കൂൾ ബസ് ഡ്രൈവറായ കോട്ടക്കൽ സ്വദേശി ഷഫീർ വി.കെ ആണ് എക്സൈസിന്റെ പിടിയിലായത്.
16.63 കിലോഗ്രാം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയും പിടികൂടി,
ബൈക്കിൽ നിന്ന് 5.100 കിലോഗ്രാം കഞ്ചാവും 6,310 രൂപയും പിടികൂടി.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 11.503 കിലോഗ്രാം കഞ്ചാവും 20,88,500 രൂപയും കൂടി കണ്ടെത്തി. കഞ്ചാവ് മൊത്തവും ചില്ലറയും വിൽപ്പന നടത്തുന്നയാളാണ് പ്രതി



