Monday, March 2, 2026
Homeകേരളംഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയ വിദ്വേഷ സിനിമ കേരള സ്റ്റോറി 2 സിനിമ കാണാന്‍...

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയ വിദ്വേഷ സിനിമ കേരള സ്റ്റോറി 2 സിനിമ കാണാന്‍ കേരളത്തിലെ തിയറ്ററുകളില്‍ ആളില്ല.

ആദ്യദിനമായ ഇന്നലെ ബുക്കിംഗ് കണക്ക് കുറവ് കാരണം പടം പ്രദർശിപ്പിച്ചില്ല കോഴിക്കോട് റീഗല്‍ തിയേറ്ററില്‍ ബുക്ക് ചെയ്തത് രണ്ടു പേര്‍ മാത്രമാണ്. ഇതോടെ ഷോ ക്യാന്‍സല്‍ ചെയ്തു. നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. . ഷോ നടക്കുന്ന ജില്ലയിലെ പാന്‍ സിനിമാസ് തിയറ്ററില്‍ ആകെ ബുക്ക് ചെയ്തത് 6 പേര്‍ മാത്രമാണ്. പിവിആറില്‍ രണ്ടുപേരാണ് ബുക്ക് ചെയ്തത്.

കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയറ്ററിലും ആളുകള്‍ എത്തിയിട്ടില്ല. കേരളത്തില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് സിനിമയ്ക്ക് കിട്ടുന്ന റെസ്‌പോണ്‍സ് എന്താണെന്ന് വരും ദിവസം അറിയാനാകും.

മുസ് ലിംകള്‍ക്കും കേരളത്തിനുമെതിരേ വിദ്വേഷം പരത്തുന്ന സിനിമക്കെതിരേ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദര്‍ശനം തടഞ്ഞതും വലിയ വാര്‍ത്തയായി. കാണികള്‍ എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട്ട് കേരള സ്റ്റോറി 2 സിനിമയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തിരുന്നു.

കോഴിക്കോട് റീഗല്‍ തീയറ്ററിലാണ് പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തത്. സിനിമക്ക് രണ്ട് പേര്‍ മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്ക് മതിയായ കാണികള്‍ പോലും എത്താത്തതിനെ തുടര്‍ന്ന് തീയറ്റര്‍ അധികൃതര്‍ ഷോ ക്യാന്‍സല്‍ ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.

സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാന്‍ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് പ്രദര്‍ശനാനുമതി തടഞ്ഞുവെച്ചിരുന്നു.
പിന്നാലെ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി ലഭിച്ചതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com