Friday, February 20, 2026
Homeകേരളംആറ്റുകാൽ പൊങ്കാല: കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.

ആറ്റുകാൽ പൊങ്കാല: കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ വെള്ളം ഉപയോഗിക്കുന്നുവെങ്കിൽ ആയതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർ നിർബന്ധമായും ഈ ക്ലാസിൽ പങ്കെടുക്കേണ്ടതാണ്. fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ക്ലാസിൽ പങ്കെടുക്കുന്ന ഭക്ഷ്യസംരഭകന്റെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ, എന്നിവ നൽകി മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകുറായി എടുക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയിൽ ബിസിനസ്സ് രീതിയായി ‘ഫുഡ് വെൻഡിം?ഗ് എസ്റ്റാബ്ലിഷ്‌മെന്റ്’ എന്നത് തെരഞ്ഞെടുക്കണം.

അപേക്ഷയിൽ ആറ്റുകാൽ പൊങ്കാല എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. അന്നദാനം നടത്തുന്നയാളുടെ അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള ആളുടെ അഡ്രസ്സ് പ്രൂഫ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. നിശ്ചിത ഫീസ് ഓൺലൈൻ മുഖേന ഒടുക്കേണ്ടതാണ്.

ഭക്തജനങ്ങൾ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

•നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്തുക്കൾ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കേണ്ടതാണ്.

•കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ, ഐസ് കാൻഡി എന്നിവ ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

•തുറന്നിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങി ഉപയോഗിക്കാൻ പാടില്ല. (ശർക്കര, കൽക്കണ്ടം, എണ്ണയിൽ പൊരിച്ച ഭക്ഷണ സാധനങ്ങൾ).

•അന്നദാനം, ദാഹജലം എന്നിവ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ പാചകത്തിന് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളും ഉപയോഗിക്കേണ്ടതാണ്.

•ഭക്ഷണം കൈകാര്യം ചെയ്യുന്ന ആൾക്ക് സാംക്രമിക രോഗങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാര മുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

•തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

*സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ മുതലായ ശീതള പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമ്മിച്ച ഐസ് ആണോയെന്ന് ശ്രദ്ധിക്കേണ്ടതാണ്.

•പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ നിശ്ചിത ഉഷ്മാവിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

•പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ വൃത്തിയുള്ള ചുറ്റുപാടിലാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം

•പൊതുജനങ്ങൾക്ക് ഭക്ഷണത്തിലെ മായം കണ്ടുപിടിക്കുന്നതിനുള്ള പ്രാഥമിക പരിശോധന നടത്തുന്നതിന് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാണ്.

•ഭക്തജനങ്ങൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1126 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കാം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com