Monday, February 23, 2026
Homeകേരളംതിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.

തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.

തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം.

ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.

തൻ്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് മത്സരിക്കുന്ന സി പിഐ സ്ഥാനാർഥി ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ യൂണിഫോം അണിഞ്ഞ് റൂട്ട് മാർച്ചിൽ പങ്കെടുത്തയാളാണ്. അങ്ങനെയെങ്കിൽ ബിജെപി സ്ഥാനാർഥിയായിട്ട് മത്സരിച്ചാൽ പോരേയെന്നും ശബരീനാഥൻ ചോദിച്ചു.

അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞത്, താനൊരു ആർഎസ്എസുകാരനും എൽഡിഎഫുകാരനും കൂടിയാണെന്നാണ്. അപ്പോൾ ചുവപ്പും കാവിയും ഒന്നാ ണെന്ന് അവരുടെ സ്ഥാനാർഥി തന്നെ പറയുകയാണ്. പക്ഷേ അഴിമതി മുക്ത തിരുവനന്തപുരം വരാനും ഒരു കാഴ്‌ചപ്പാടുള്ള തലസ്ഥാനത്തെ നിർമിക്കാനും ജനം വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com