Wednesday, March 4, 2026
Homeകേരളംതെരുവുനായ കുറുകേ ചാടി, മത്സ്യവുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു, യാത്രക്കാർക്ക് പരിക്ക്.

തെരുവുനായ കുറുകേ ചാടി, മത്സ്യവുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു, യാത്രക്കാർക്ക് പരിക്ക്.

തിരുവനന്തപുരം: മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ ചമ്പാവിൽ അലക്സാണ്ടർ (35) ആണ് മരിച്ചത്. യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42)എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം.

അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോ‍യുടെ ഇടയിൽ കുടുങ്ങിഅലക്സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com