Friday, January 3, 2025
Homeകേരളം‘ബാറുകൾ, മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പെടുത്തണം’; നിർദ്ദേശവുമായി എംവിഡി.

‘ബാറുകൾ, മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പെടുത്തണം’; നിർദ്ദേശവുമായി എംവിഡി.

സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്.
സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി. എൻഫോഴ്സ്മെൻ്റ് RTO ആണ് നിർദ്ദേശം നൽകിയത്.

അതേസമയം ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. പൊലീസ് -മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളിൽ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളിൽ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.

അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക തുടങ്ങിയവയ്‌ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങൾ കുറക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments