Monday, February 23, 2026
Homeകേരളംബലാൽസംഗം: ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

ബലാൽസംഗം: ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

പത്തനംതിട്ട :-പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൽ പി വാറന്റ് നിലവിലുണ്ടായിരുന്നു.

2022 മാർച്ച്‌ മൂന്നിന് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്‌ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. 2022 മാർച്ച്‌ രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇയാൾ, ജാമ്യം നേടിയശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com