കോട്ടയം മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആച്ചിക്കലിൽ വച്ചായിരുന്നു അപകടം.
നീണ്ടൂർ ഓണംതുരുത്ത് കറുപ്പൻപറമ്പിൽ കെ.കെ.സുരേഷ് (52), ഭാര്യ അമ്പളി (50 ), കാറിലുണ്ടായിരുന്ന സൂരജ് – രാജി ദമ്പതികളുടെ മകൻ ഏഴുവയസുകാരൻ ആർജിത്ത് എന്നിവരാണ് മരിച്ചത്. സുരജ് , രാജി എന്നിവരെയും മരിച്ച സുരേഷിന്റെ മകൻ 12 കാരൻ ഗോകുലിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.



