ജപ്പാനിലെ കിഴക്കൻ തീരമായ ഹോൺഷു ദ്വീപിന് സമീപമുള്ള അമോറിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ കാലാവസ്‌ഥാ ഏജൻസി (ജെഎംഎ). അടുത്ത ദിവസങ്ങളിലായി 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള വലിയ ഭൂകമ്പങ്ങൾക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തരം പ്രതികൂല സന്ദർഭങ്ങൾ ഉണ്ടായാൽ നേരിടാൻ തയ്യാറായിരിക്കണമെന്നും എമർജൻസി കിറ്റുകൾ തയ്യാറാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതുസമയവും ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.



