വിമാന യാത്ര റദ്ധാക്കൽ ഉൾപ്പെടെയുള്ള
പ്രതിസന്ധികൾ നേരിടുന്നതിനിടെ,
കുവൈത്തിൽ ഇൻഡിഗോയ്ക്ക്
തിരിച്ചടിയായി നികുതി വകുപ്പിന്റെ
നടപടി. കുവൈത്ത് ഇൻകം ടാക്സ്
അതോറിറ്റിയിൽ നിന്ന് ഇന്ത്യയിലെ
പ്രമുഖ എയർലൈൻ സ്ഥാപനമായ
ഇൻഡിഗോയുടെ മാതൃകമ്പനിയായ
ഇൻറർഗ്ലോബ് ഏവിയേഷൻ
ലിമിറ്റഡിന് 4,48,793
ദിനാർ(ഏകദേശം ₹13.16 കോടി
രൂപ) നികുതിയും പിഴയും
ഉൾപ്പെടുത്തിയ നോട്ടീസ് ലഭിച്ചതായി
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021-22 മുതൽ 2024-25 വരെയുള്ള
നാല് സാമ്പത്തിക
വർഷങ്ങളിലേക്കുള്ള നികുതി
വിലയിരുത്തലിലാണ് ഈ നോട്ടീസ്
പുറപ്പെടുവിച്ചത്.



