അഹമ്മദാബാദ് : പാക്കിസ്ഥാനു സൈനികവിവരങ്ങൾ കൈമാറിയതിനു മുൻ സൈനികനെയും യുവതിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു.
സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പങ്കുവച്ചതിനാണു ബിഹാർ സ്വദേശി അജയ്കുമാർ സിങ് (47) ഗോവയിൽ അറസ്റ്റിലായത്. ഹണിട്രാപ്പിലൂടെ സൈനിക ഉദ്യോഗസ്ഥരെ കുടുക്കിയതിനാണ് യുപി സ്വദേശിനി റാഷ്മണി പാൽ (35) ദാമനിൽ പിടിയിലായത്.
2022 ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം അജയ്കുമാർ സിങ് ഗോവയിലെ ഡിസ്റ്റിലറിയിൽ കാവൽക്കാരനായി ജോലിചെയ്യുകയായിരുന്നു. പാക്ക് ഇന്റലിജന്റ്സ് ഓഫിസർ അംഗിത ശർമയ്ക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്.
കരസേനാ സുബേദാറായി നാഗാലാൻഡിൽ ജോലി ചെയ്യുന്നകാലം മുതൽ ഇവരുമായി അടുപ്പമുണ്ടായിരുന്നു. പ്രിയ ഠാക്കൂർ എന്ന കള്ളപ്പേരിലാണ് റാഷ്മണി പാൽ സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിവരങ്ങൾ ശേഖരിച്ചത്.



