എൻ മോഹനന്റെ ആത്മകഥ രചനയാണ് “ഒരിക്കൽ”.
വിരഹം തീവ്രമായ വികാരങ്ങൾ എന്നിവയാണ് നോവലിന്റെ പ്രധാന പ്രമേയം. ഇത് ഒരു പ്രണയ കഥയാണെങ്കിലും വ്യക്തിബന്ധങ്ങളുടെ ആഴവും തീവ്രതയും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
ഇന്നത്തെ തലമുറയ്ക്ക് അന്യമായ പരിശുദ്ധ പ്രണയം ഇതിൽ നമുക്ക് കാണാൻ സാധിക്കും. അത്രയ്ക്കും ആത്മാർത്ഥമായാണ് അദ്ദേഹം ഓരോ വരിയിലും തന്റെ പ്രണയം വിവരിച്ചിട്ടുള്ളത്. ഓരോ വായനക്കാരനും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.സ്ത്രീ പുരുഷ യൗവനങ്ങളുടെ തീവ്ര വികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യ സുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന അനുഭൂതിയാണ് ഓരോ വരികളും.
വിവാഹിതനും കുടുംബനാഥനുമായ എഴുത്തുകാരന്റെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ പ്രണയബന്ധത്തെ കുറിച്ചാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്. എന്നാൽ പെട്ടെന്നൊരു ദിനം അവൾ പ്രണയത്തിൽ നിന്നും പിന്മാറി വിവാഹിതയാകുന്നു.
ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ ഒരു രചനയാണിത്.
ബുക്ക് വായിക്കാൻ തോന്നുന്ന അവലോകനം