എല്ലാവർക്കും നമസ്കാരം
ചക്ക സീസണിൽ ചക്കക്കുരു കൊണ്ട് കറിയും ഉപ്പേരിയും ഉണ്ടാക്കുന്നത് പതിവല്ലേ. എന്നാൽ ചക്കക്കുരു കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ.
🌹ചക്കക്കുരു ബജി
🌿ആവശ്യമായ സാധനങ്ങൾ
🌹ചക്കക്കുരു – 300 ഗ്രാം
🌹വെള്ളം – ആവശ്യത്തിന്
🌹ഉപ്പ് – പാകത്തിന്
🌹സവാള – ഒരെണ്ണം
🌹പച്ചമുളക് – നാലെണ്ണം
🌹കറിവേപ്പില – ഒരു തണ്ട്
🌹മല്ലിയില – കുറച്ച്
🌹കടലമാവ് – 100 ഗ്രാം
🌹ഉപ്പ് – 1/2 ടീസ്പൂൺ
🌹കായപ്പൊടി – 1/2 ടീസ്പൂൺ
🌹ഓമം – ഒരു ടീസ്പൂൺ
🌹മുളകുപൊടി – ഒരു ടീസ്പൂൺ
🌹കുക്കിംഗ് സോഡ – 1/4 ടീസ്പൂൺ
🌹വെള്ളം – ആവശ്യത്തിന്
🌹വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമുള്ളത്
🌿ഉണ്ടാക്കുന്ന വിധം
🌹ചക്കക്കുരു പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് പുറന്തൊലി നീക്കി മിക്സിയിൽ വിപ്പ് ചെയ്തെടുക്കുക. അരച്ചെടുക്കരുത്
🌹 സവാളയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും ചെറുതായി മുറിച്ച് വയ്ക്കുക.
🌹ചക്കക്കുരുവിലേക്ക് മറ്റു ചേരുവകൾ ഒന്നൊന്നായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച് ബാറ്റർ തയ്യാറാക്കുക.
🌹തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ഓരോ സ്പൂൺ വീതം തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തു കോരുക.
🌹ചായക്കൊപ്പം വിളമ്പാം വ്യത്യസ്തവും സ്വാദിഷ്ടവുമായ ചക്കക്കുരു ബജി.
ചക്കക്കുരു ബജി…
പരീക്ഷിച്ചു നോക്കാം