മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടായ മയ്യഴിയില്‍ ജനിച്ച എം. മുകുന്ദൻ. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
എം.മുകുന്ദന്റെ നവീനമായ രചനാരീതി കൊണ്ട് വ്യത്യസ്തവും ദീപ്തവുമായ ഈ കൃതി എന്നും വായനക്കാരന് ഒരു നൂതനാനുഭവമായിരിക്കും.ജനിച്ചനാള്‍ മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെക്കുറിച്ച് എവിടെവച്ച് എപ്പോള്‍ നാം ബോധവാനാകുന്നുവോ അവിടെവച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്. ആദിത്യന്‍ തന്റെ കുഴപ്പ ങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ തുടക്കം എവിടെയെന്നു നിര്‍ണ്ണയിക്കുന്നില്ല. സാമാന്യവത്കരണത്തിലൊതുങ്ങാത്ത വ്യഥിതമായ ജീവിതസങ്കീര്‍ണ്ണതകള്‍ ചിത്രീകരിക്കുന്ന ഈ നോവലില്‍ കഥാപാത്രത്തില്‍നിന്ന് കാലത്തെ അകറ്റി നിര്‍ത്തുകയാണ്. എം.മുകുന്ദന്റെ നവീന മായ രചനാരീതിയും രചനാപദ്ധതിയും കെണ്ട് വ്യത്യസ്തവും ദീപ്തവുമായ ഈ കൃതി എന്നും ഒരു നൂതനാനുഭവമായിരിക്കും.
പേര് പോലെ തന്നെ ഇതിലെ കഥ ആദിത്യന്റെയും രാധയുടെയും മറ്റ് ചിലരുടേതുമാണ്. ആദിത്യൻ അമ്മയ്ക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യനാണ്. അമ്മയുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം കൊടുത്ത മകൻ. പഠിക്കാൻ പോകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം അമ്മയ്ക്ക് വേണ്ടി അമ്മയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി. അതുകൊണ്ടാവും മരിച്ചു കിടക്കുന്ന അമ്മയുടെ ചിതയ്ക്കൊപ്പം തന്റെ ബിരുദ സർട്ടിഫിക്കറ്റുകൾ എരിഞ്ഞു തീരാൻ അനുവദിച്ചത്.അമ്മയുടെ അഗ്രഹങ്ങൾ അവിടെ തീരുകയും തന്റെ സ്വപ്‌നങ്ങൾ അവിടെ ആരംഭിക്കുകയും ചെയ്യുന്നതാവാം. എല്ലാ മനുഷ്യരിലും അവനവന്റെതായ സ്വപ്‌നങ്ങൾ ഉണ്ടാവും അത് മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വരുന്നത് ഏറെ ദുഃഖകരമാണെന്നത് എന്നത് ആദിത്യൻ നമ്മെ ഓർമിപ്പിക്കുന്നു. മരിച്ചു ജീവിക്കും പോലെ. രാധ ആദിത്യന്റെ നിഴലാവാൻ കൊതിച്ച പെണ്ണ് ആണ്. അവന്റെ സ്നേഹവും സുരക്ഷയും ആഗ്രഹിച്ച പെണ്ണ്. അവളുടെ വേദനകളിൽ അവൾക് സ്വാന്തനമാകാൻ അവൾ ആഗ്രഹിച്ചത് ആദിത്യന്റെ കരങ്ങൾ ആയിരുന്നു. അവൾ ജീവിച്ചിരുന്നപ്പോൾ അവളുടെ സ്നേഹം അയാൾക് കപടതയും നാട്യവുമായി കരുതി.നഷ്ടപ്പെടുമ്പോൾ ആണ് ഓരോന്നിന്റെയും വില അറിയുന്നത് എന്നത് സത്യമാണ്.രാധയോടുള്ള ആദിത്യന്റെ സ്നേഹം ഒടുവില്‍ വെളിപ്പെടുന്നത് രാധ പ്രവര്‍ത്തിച്ചിരുന്നതും ആദിത്യനാഗ്രഹിച്ചിരുന്നതുമായ ചേരികളില്‍ അവസാനം തിരികെ എത്തി ഭൂമി സംരക്ഷിക്കാനായി ജീവിതം ഉഴിച്ചു വച്ച ആ പെണ്‍കുട്ടിക്ക് രാധയുടെ ആദിത്യന്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു കൊണ്ട് തനിക്കുള്ളതെല്ലാം സമര്‍പ്പിച്ചു പടിയിറങ്ങുമ്പോള്‍ മാത്രമാണ് .
മറ്റു ചിലരായി , അഗ്നിവേശും , ബ്രുഹസ്പതി , അഭിമന്യു ജലാന്‍ , ആദിത്യന്റെ അച്ഛനും അമ്മയും .സുധ , തുടങ്ങി പല കഥാപാത്രങ്ങള്‍ ആദിത്യനേയും രാധയും ചുറ്റി നില്കുന്നു. ഏതു കാലഘട്ടത്തിലാണ് ആദിത്യനും രാധയുമെന്ന് തോന്നിപ്പോകും വിധം വായനക്കാരിൽ ഒരു നേരിയ സംശയം തോന്നാം. ചിലപ്പോള്‍ പത്തു കൊല്ലം മുന്‍പുള്ള ആദിത്യനോ രാധയോ ആയി തോന്നാമെങ്കിൽ ചിലപ്പോള്‍ നാനൂറു കൊല്ലം പിന്നില്‍ ആദിത്യന്‍ നില്‍ക്കുന്നത് കാണാൻ കഴിയും. തീര്‍ച്ചയായും നിങ്ങള്‍ക്കും ഈ വായന ഇഷ്ടം ആകുമെന്ന് കരുതുന്നു .
നല്ല കുറിപ്പ്